IdukkiKeralaNattuvarthaLatest NewsNews

കാട്ടുപോത്തിനെ വേട്ടയാടി മാംസം വിൽപന നടത്തി : രണ്ടുപേർകൂടി പിടിയിൽ

തോപ്രാംകുടി സ്വദേശികളായ വെള്ളംകുന്നേൽ സജു, പൂമറ്റത്തിൽ ബിനു എന്നിവരാണ് വ്യാഴാഴ്ച പിടിയിലായത്

അടിമാലി: കാട്ടുപോത്തിനെ വേട്ടയാടി മാംസം വിൽപന നടത്തിയ കേസിൽ രണ്ടുപേർ കൂടി വനപാലകരുടെ പിടിയിൽ. തോപ്രാംകുടി സ്വദേശികളായ വെള്ളംകുന്നേൽ സജു, പൂമറ്റത്തിൽ ബിനു എന്നിവരാണ് വ്യാഴാഴ്ച പിടിയിലായത്.

അടിമാലി റേഞ്ചിലെ നെല്ലിപ്പാറ വനമേഖലയിൽ ആണ് സംഭവം. 48 കിലോ ഇറച്ചി വാങ്ങി തോപ്രാംകുടി മേഖലയിൽ വിൽപന നടത്തിയവരാണ് പിടിയിലായത്. ഇതോടെ ഈ കേസിൽ പിടിയിലാവയരുടെ എണ്ണം 12 ആയി.

Read Also : സർക്കാർ ഓഫീസിൽ കോൽക്കളി പരിശീലനം : ജീവനക്കാരികളുടെ വീഡിയോ വിവാദമാകുന്നു…

റേഞ്ച് ഓഫിസർ കെ.വി. രതീഷ്, മച്ചിപ്ലാവ് സ്റ്റേഷൻ ഡെപ്യൂട്ടി റേഞ്ചർ ആർ. ബിനോജ്, സെക്ഷൻ ഫോറസ്റ്റർ പി.ജി. സന്തോഷ്‌, സജീവ്, ബെന്നി എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ കോടതിയിൽ ഹാജരാക്കി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button