AlappuzhaLatest NewsKeralaNattuvarthaNews

ജയിലില്‍ കൊലക്കേസ്‌ പ്രതികള്‍ ഏറ്റുമുട്ടി : ഒരാള്‍ ആശുപത്രിയില്‍

മാരാരിക്കുളം തെക്ക് പഞ്ചായത്ത് ഏഴാം വാര്‍ഡില്‍ കാട്ടൂര്‍ കാടുവെട്ടിയില്‍ വീട്ടില്‍ കെ.യു. അഭിമന്യുവും (27) ആലപ്പുഴ ടൗണില്‍ സ്ഫോടക വസ്തുപൊട്ടി കണ്ണന്‍ എന്നയാള്‍ കൊല്ലപ്പെട്ട കേസിലെ പ്രതി നഫ്സലും (38) തമ്മിലാണ് ഏറ്റുമുട്ടിയത്

ആലപ്പുഴ: ജില്ലാ ജയിലില്‍ വധക്കേസ് പ്രതികള്‍ തമ്മിൽ ഏറ്റുമുട്ടി. പരിക്കേറ്റ ഒരാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മാരാരിക്കുളം തെക്ക് പഞ്ചായത്ത് ഏഴാം വാര്‍ഡില്‍ കാട്ടൂര്‍ കാടുവെട്ടിയില്‍ വീട്ടില്‍ കെ.യു. അഭിമന്യുവും (27) ആലപ്പുഴ ടൗണില്‍ സ്ഫോടക വസ്തുപൊട്ടി കണ്ണന്‍ എന്നയാള്‍ കൊല്ലപ്പെട്ട കേസിലെ പ്രതി നഫ്സലും (38) തമ്മിലാണ് ഏറ്റുമുട്ടിയത്.

പരിക്കേറ്റ നഫ്സലിനെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തലക്കുള്ള പരിക്കായതിനാല്‍ ജനറല്‍ ആശുപത്രിയില്‍ നിന്ന് മെഡിക്കല്‍ കോളജിലേക്ക് മാറ്റുകയായിരുന്നു. വെവ്വേറെ സെല്ലുകളില്‍ കഴിയുന്നവരാണ്‌ ഇരുവരും. കഴിഞ്ഞ ദിവസവും ഇവര്‍ തമ്മില്‍ വാക്കേറ്റം ഉണ്ടായെന്നാണ് സൂചന.

Read Also : ‘പ്രഫുൽ പട്ടേലിനെ ലഫ്. ഗവർണറാക്കാനാണോ പദ്ധതി?’ : കേന്ദ്രത്തോട് ചോദ്യവുമായി കേജ്‌രിവാൾ

ജയില്‍ അധികൃതരുടെ റിപ്പോര്‍ട്ടിനെത്തുടര്‍ന്ന്‌ ആലപ്പുഴ സൗത്ത്‌ പൊലീസ്‌ അന്വേഷണം ആരംഭിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button