NattuvarthaLatest NewsKeralaNews

മന്ത്രി റോഷി അഗസ്റ്റിനെ മലർത്തിയടിച്ച് ഭാര്യ റാണി: വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ

തിരുവനന്തപുരം: മന്ത്രി റോഷി അഗസ്റ്റിൻ തന്റെ ഫേസ്ബുക്കിൽ പങ്കുവച്ച ഒരു വീഡിയോ ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്. രാത്രി തന്റെ വീട്ടിൽ ഭാര്യയുമൊത്ത് വോളിബോൾ കളിക്കുന്നതിന്റെ വീഡിയോയാണ് മന്ത്രി പങ്കുവച്ചത്. ഇതിനൊപ്പം രസകരമായ ഒരു കുറിപ്പും മന്ത്രി കൊടുത്തിട്ടുണ്ടായിരുന്നു. നിമിഷങ്ങൾക്കകം തന്നെ വീഡിയോ സാമൂഹ്യമാധ്യമങ്ങളിൽ കത്തിക്കയറി.

Also Read:കശ്മീരി പണ്ഡിറ്റുകളുടെ ദുരവസ്ഥയിൽ മൗനം പാലിച്ചതിന് മാപ്പ്: ‘കശ്മീർ ഫയൽസ്’ നടൻ പ്രകാശ് ബെലവാഡി

വോളിബോൾ കളിക്കിടയിൽ മന്ത്രിയെ ഒരു സ്മാഷ് ഷോട്ട് അടിച്ച് തോൽപ്പിക്കുന്ന ഭാര്യ റാണിയും, അത് കണ്ട് തുള്ളിച്ചാടുന്ന ഇരുവരുടെയും കുഞ്ഞുമാണ് ഈ വിഡിയോയിൽ ഉള്ളത്. ഇതിനോടകം തന്നെ ഈ വീഡിയോ പലരും പങ്കുവയ്ക്കുകയും, മന്ത്രിയിലെ ഫാമിലി മാനെ അഭിനന്ദിക്കുകയും ചെയ്തിട്ടുണ്ട്.

തന്നെ തോൽപ്പിച്ച റാണിയെക്കുറിച്ച് മന്ത്രി റോഷി അഗസ്റ്റിൻ ഇങ്ങനെ എഴുതി:

രാത്രി വൈകിയാണ് വീട്ടിൽ എത്തിയത്. അപ്പോഴും എന്നെയും കാത്ത് ഭാര്യ റാണിയും ഇളയ മകൻ അപ്പുവും ‘പ്രശാന്തി’ൽ ഉണർന്ന് ഇരിപ്പുണ്ടായിരുന്നു. അത്താഴം കഴിഞ്ഞപ്പോ മോൻ ആണ് വോളീബോൾ എടുത്തുകൊണ്ട് വന്നത്. പിന്നെ വീട്ടുമുറ്റത്ത് അല്പം നേരം വോളീബോൾ പ്രാക്ടീസ്.

സ്കൂൾ-കോളജ് കാലഘട്ടത്തിൽ വോളീബോൾ താരം ആയിരുന്ന റാണി ഒട്ടും മോശം ആക്കിയില്ല. എന്നിലെ പഴയ വോളീബോളുകാരൻ പലപ്പോഴും പകച്ചു പോയി. റാണി, അഹങ്കരിക്കേണ്ട. നിനക്ക് വേണ്ടി ഞാൻ അഡ്ജസ്റ്റ് ചെയ്താണ് സെർവ് ചെയ്തത്, കേട്ടൊ…അല്ലേൽ ഇതൊന്നും അല്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button