CinemaMollywoodLatest NewsKeralaNewsEntertainment

മഞ്ജു വാര്യർ മുതൽ ഭാഗ്യലക്ഷ്മി വരെ, ആസിഫ് അലി മുതൽ ബാബുരാജ് വരെ: കൂടെ നിന്നവരുടെ പേരുകൾ വെളിപ്പെടുത്തി ഭാവന

കൊച്ചി: ജീവിതത്തിൽ താൻ തളർന്നു പോയ നിമിഷങ്ങളെ കുറിച്ച് വെളിപ്പെടുത്തി നടി ഭാവന. ഏറെ വിഷമകരമായ സമയത്ത്, മലയാള സിനിമ ഇന്‍ഡസ്ട്രിയിലെ പലരും ആദ്യകാലങ്ങളിൽ കൂടെ നിന്നെങ്കിലും പിന്നീട് നിലപാട് മാറ്റിയപ്പോള്‍ പ്രയാസം തോന്നിയെന്ന് ഭാവന തുറന്നു പറയുന്നു. ദ ന്യൂസ്മിനുറ്റ് എഡിറ്റര്‍ ധന്യ രാജേന്ദ്രനുമായി നടത്തിയ അഭിമുഖത്തിലായിരുന്നു നടിയുടെ തുറന്നു പറച്ചിൽ. വുമണ്‍ ഇന്‍ സിനിമാ കളക്ടവീവ് കൂടെ നിന്നുവെന്നും തന്റെ കൂടെ നിന്ന കാരണത്താൽ പലർക്കും സിനിമയിൽ അവസരങ്ങൾ നിഷേധിക്കപ്പെട്ടുവെന്നും ഭാവന പറയുന്നു.

ഭാവനയുടെ വാക്കുകള്‍ ഇങ്ങനെ:

‘ആ സംഭവത്തിന് ശേഷം മലയാള ഫിലിം ഇന്‍ഡസ്ട്രിയിലെ എല്ലാവരും ഒത്ത് ചേര്‍ന്ന് കൊച്ചിയില്‍ ഒരു പരിപാടി സംഘടിപ്പിച്ച് എനിക്ക് പിന്തുണ നൽകിയിരുന്നു. അത് കണ്ടപ്പോൾ എനിക്ക് സന്തോഷം തോന്നിയിരുന്നു. എല്ലാവരും കൂടെയുണ്ടല്ലോ എന്ന് തോന്നി. പക്ഷേ, പിന്നീട് ആളുകള്‍ നിലപാട് മാറ്റിയത് കണ്ട് സങ്കടം തോന്നി. സത്യം പറയുമെന്ന് പറഞ്ഞവര്‍ പോലും പിന്നോട്ട് പോയി. എന്ത് പറയണം എന്നതൊക്കെ വ്യക്തിപരമായ താൽപ്പര്യമാണ്. ആര്‍ക്ക് മേലെയും ഞാന്‍ വിരല്‍ ചൂണ്ടുന്നില്ല. പക്ഷെ, പലരും മാറിയത് കണ്ട് വിഷമമുണ്ടായിരുന്നു.

Also Read:‘വയറിൽ ഫൗണ്ടേഷൻ ഇട്ടതിന് ശേഷം മസ്സാജിങ്ങും അനാവശ്യ തൊടലും’: നടിമാർക്ക് വരെ മേക്കപ്പ് ഇടുന്ന അനീസ് ഗൾഫിലേക്ക് മുങ്ങി?

ആ സംഭവത്തിന് ശേഷം മലയാള സിനിമയിൽ നിന്ന് വിട്ടുനിൽക്കാൻ ഞാൻ ആഗ്രഹിച്ചു. എന്നാൽ, എന്റെ സഹപ്രവർത്തകരും സുഹൃത്തുക്കളും പലരും എന്നെ പ്രോത്സാഹിപ്പിച്ചു. പൃഥ്വിരാജും സംവിധായകൻ ജിനു എബ്രഹാമും ഷാജി കൈലാസും സംയുക്തമായി ചെയ്യുന്ന ഒരു പ്രൊജക്ടിനായി എന്നെ സമീപിച്ചിരുന്നു. നടൻ ബാബുരാജ് ബെംഗളൂരുവിലെ എന്റെ സ്ഥലത്ത് വന്ന് എന്നോട് ഇതിൽ നിന്നെല്ലാം പുറത്തുവരാൻ ആവശ്യപ്പെട്ടിരുന്നു. തന്റെ സിനിമയുടെ ചിത്രീകരണം ബംഗളൂരുവിൽ വെയ്ക്കണമെന്ന് വരെ അനൂപ് മേനോൻ പറഞ്ഞു. ആഷിഖ് അബു എനിക്ക് രണ്ട് പ്രോജക്ടുകൾ വാഗ്ദാനം ചെയ്തു,. എന്തുകൊണ്ടാണ് ഞാൻ അകന്നു നിൽക്കുന്നതെന്ന് നടൻ നന്ദുവും സംവിധായകൻ ജീൻ പോൾ ലാലും എന്നോട് നിരന്തരം ചോദിച്ചു. എന്നോട് തിരിച്ച് വരാൻ അദ്ദേഹം ആവശ്യപ്പെട്ടു. എനിക്ക് വേണ്ടി ഒരു ഫീമെയിൽ ഓറിയന്റഡ് സ്‌ക്രിപ്റ്റ് ഉണ്ടെന്ന് സംവിധായകൻ ഭദ്രനും ഹരിഹരനും എന്നോട് പറഞ്ഞു. എന്നോട് അത് ചെയ്യാൻ അവർ വളരെയധികം പ്രോത്സാഹിപ്പിച്ചു.

നടൻ ജയസൂര്യ ഒരിക്കൽ ഷൂട്ടിങ്ങിനിടെ തൃശ്ശൂരിലെ എന്റെ വീട്ടിൽ, എന്റെ പിറന്നാളിന് ഒരു കേക്കുമായി വന്നു. അദ്ദേഹം എന്നെ ആശ്വസിപ്പിക്കാൻ ഒരുപാട് ശ്രമിച്ചു. സിനിമകളുടെ ഭാഗമാകണമെന്ന് പറഞ്ഞു. സിനിമാ നിർമ്മാതാവ് വിജയ് ബാബുവും ഒരിക്കൽ ഒരു പ്രൊജക്ടിനായി എന്നെ വിളിച്ചു. ഞാൻ വായിക്കേണ്ട ഒരു കഥയുണ്ടെന്ന് നടൻ മധു പാൽ മൂന്ന് മാസമായി എന്നോട് പറയുന്നു.

Also Read:കെട്ടിവച്ച കാശൊക്കെ പോയി, യുപിയിൽ യോഗിയുടെ തേരോട്ടത്തിൽ തകർന്നടിഞ്ഞത് 97% കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളുടെ സ്വപ്നം

സിനിമയിലെ എന്റെ സ്ത്രീ സൗഹൃദങ്ങൾ എനിക്ക് ഒരുപാട് പ്രിയപ്പെട്ടതാണ്. ഞാൻ മിക്കവാറും എല്ലാ ദിവസവും സംസാരിക്കുന്ന ആളുകളുണ്ട്. പലതവണയായി നേരിൽ കാണുന്നവരുണ്ട്. ഗീതു മോഹന്‍ദാസ്, സംയുക്ത വര്‍മ്മ, മഞ്ജു വാര്യര്‍, രമ്യ നമ്പീശന്‍, സയനോര ഫിലിപ്പ്, മൃദുല മുരളി, ശില്‍പ്പ ബാലന്‍, ഷഫ്‌ന എന്നിവരോടെല്ലാം ഞാന്‍ മിക്കവാറും ദിവസവും സംസാരിക്കും.

രേവതി, മേക്കപ്പ് ആർട്ടിസ്റ്റായ രഞ്ജു രഞ്ജിമാർ, ജീന എന്നിവരെപ്പോലെ ഉള്ളവർ എനിക്ക് സുഖമാണോ എന്ന് ചോദിക്കുകയും അവർ എനിക്കുവേണ്ടി പ്രാർത്ഥിക്കുകയും ചെയ്യുന്നുണ്ട്. ഡബ്ബിംഗ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി എനിക്ക് നിരുപാധികമായ സ്നേഹവും പിന്തുണയും നൽകിയ ഒരാളാണ്. ഒരു അമ്മയും സഹോദരിയും ചെയ്യുന്നതുപോലെ അവർ എനിക്ക് വേണ്ടി ഒന്നിലധികം സ്ഥലങ്ങളിൽ സംസാരിച്ചു.

Also Read:അമ്മ യോഗത്തിലെ പരാമര്‍ശം,ജോസഫൈന്‍റെ സ്ത്രീവിരുദ്ധ ആശയങ്ങള്‍ തന്നെയാണ് ശൈലജ ടീച്ചറും അവതരിപ്പിച്ചത്: കെ.ക രമ

പിന്നെ, വിമൻ ഇൻ സിനിമാ കളക്ടീവിൽ ഉള്ളവരും കൂടെ നിന്നു. എനിക്ക് പിന്തുണ നൽകിയതിനെ തുടർന്ന് ഇവരിൽ പലർക്കും അവസരങ്ങൾ നിഷേധക്കപ്പെട്ടു. അഞ്ജലി മേനോനും ദീദി ദാമോദരനുമൊക്കെ എന്റെ ബലമാണ്. മിയ, നവ്യ നായർ, പാർവതി, പത്മപ്രിയ, റിമ, അനുമോൾ, കവിതാ നായർ, കൃഷ്ണപ്രഭ, ആര്യ ബഡായി, കനി കുസൃതി തുടങ്ങി നിരവധി സഹപ്രവർത്തകർ എനിക്കൊപ്പം നിന്നു.

പിടി തോമസിനോടും എനിക്ക് വളരെ നന്ദിയുണ്ട്. അദ്ദേഹമാണ് പരാതി കൊടുക്കാന്‍ എന്നെ സഹായിച്ചത്. ഞാൻ നീതിക്ക് വേണ്ടി പോരാടണമെന്ന് അദ്ദേഹം തുടക്കം മുതൽ എന്നോട് ആവശ്യപ്പെട്ടിരുന്നു. എല്ലാ പ്രയാസകരമായ ഘട്ടങ്ങളിലും, സത്യം വിജയിക്കുമെന്ന് അദ്ദേഹം എന്നോട് പറഞ്ഞുകൊണ്ടിരുന്നു. എന്റെ അടുത്ത സുഹൃത്ത് ഷനീം, ഫിലിം ഫെയർ എഡിറ്റർ ജിതേഷ് പിള്ള തുടങ്ങിയവർ മെസേജ് ചെയ്യാറുണ്ട്. ആസിഫ് അലി, കുഞ്ചാക്കോ ബോബൻ, ടൊവിനോ തോമസ്, സുപ്രിയ പൃഥ്വിരാജ്, ലിസ്സി പ്രിയദർശൻ എന്നിവരെല്ലാം എന്നോടൊപ്പം ഉണ്ടായിരുന്നു. സൂര്യ കൃഷ്ണമൂർത്തി സാർ [സാംസ്കാരിക പ്രവർത്തകൻ] എന്നെ വിളിച്ച് ധൈര്യം കൈവിടരുത് എന്ന് പറയുകയും പോരാടാൻ എന്നെ പ്രേരിപ്പിക്കുകയും ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button