Latest NewsNewsEuropeInternational

ഉക്രൈൻ യുദ്ധം വഴിത്തിരിവിൽ, റഷ്യൻ സൈന്യം കീവിൽ വീണ്ടും സംഘടിക്കുന്നു: സെലെൻസ്കി

കീവ്: ഉക്രൈൻ തലസ്ഥാനമായ കീവിന്റെ വടക്ക് പടിഞ്ഞാറ് ഭാഗത്ത് ശനിയാഴ്ച സംഘർഷം രൂക്ഷമായി. റഷ്യൻ സൈന്യം നഗരം വളയുകയും കനത്ത ഷെല്ലാക്രമണം നടത്തുകയും ചെയ്തു. അതേസമയം, റഷ്യൻ വ്യോമാക്രമണ ഭീഷണി ഒഴിപ്പിക്കലിന് തടസമുണ്ടാക്കുന്നതായി ഉക്രൈൻ അധികൃതർ വ്യക്തമാക്കി. ഉപരോധിക്കപ്പെട്ട തെക്കൻ തുറമുഖ നഗരമായ മരിയുപോളിൽ നിന്നും കീവ്, സുമി, മറ്റ് ചില പ്രദേശങ്ങളിലെ പട്ടണങ്ങളിലും ഗ്രാമങ്ങളിലും അനുവദിച്ച മാനുഷിക ഇടനാഴികൾ ഉപയോഗിക്കാൻ സർക്കാർ പദ്ധതിയിട്ടതായി ഉപപ്രധാനമന്ത്രി ഐറിന വെരേഷ്‌ചുക്ക് പറഞ്ഞു.

എന്നാൽ, പലായനം ചെയ്യാനുള്ള ശ്രമങ്ങൾക്കിടയിൽ റഷ്യൻ വ്യോമാക്രമണ ഭീഷണി തുടരുകയാണെന്നും നിരന്തരമായ ഷെല്ലാക്രമണം മരിയുപോളിലേക്ക് സഹായം എത്തിക്കുന്നത് തടസപ്പെടുത്തുന്നുവെന്നും ഡൊനെറ്റ്സ്ക് മേഖല ഗവർണർ പറഞ്ഞു. അതേസമയം, ഏതാനും ദിവസങ്ങൾക്കുള്ളിൽ റഷ്യൻ സേന ഉക്രൈൻ തലസ്ഥാനമായ കീവ് പിടിച്ചടക്കുമെന്ന് ബ്രിട്ടീഷ് പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. തലസ്ഥാനത്തിന്റെ വടക്കുപടിഞ്ഞാറ് പോരാട്ടം തുടരുകയാണെന്നും, ഭൂരിഭാഗം റഷ്യൻ കരസേനയും കീവിൽ നിന്ന് 25 കിലോമീറ്റർ മാത്രം അകലെയാണെന്നും മന്ത്രാലയം വ്യക്തമാക്കി.

കൊല്ലപ്പെട്ടത് 400 ഓളം സാധാരണക്കാർ, പട്ടിണി മാറ്റാൻ കുട്ടികളെ വിറ്റും ശൈശവ വിവാഹം നടത്തിയും അഫ്‌ഗാനികൾ: യു.എൻ

‘ഉക്രൈൻ യുദ്ധം ഇതിനകം തന്നെ ഒരു തന്ത്രപരമായ വഴിത്തിരിവിൽ എത്തിയിരിക്കുന്നു. കീവിന് നേരെ ആക്രമണത്തിനായി റഷ്യൻ സൈന്യം വീണ്ടും സംഘടിക്കുന്നു. ഉക്രൈനെ മോചിപ്പിക്കാൻ ഇനിയും എത്ര ദിവസമുണ്ടെന്ന് പറയാൻ കഴിയില്ല. പക്ഷേ, ഞങ്ങൾ അത് ചെയ്യുമെന്ന് പറയാം. ഞങ്ങൾ ഞങ്ങളുടെ ലക്ഷ്യത്തിലേക്ക്, വിജയത്തിലേക്ക് നീങ്ങുകയാണ്,’ ഉക്രൈൻ പ്രസിഡന്റ് വോളോഡിമർ സെലെൻസ്കി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button