Latest NewsNewsInternational

റഷ്യന്‍ ആക്രമണത്തില്‍ നാമാവശേഷമായി മരിയുപോള്‍, 5000 പേര്‍ കൊല്ലപ്പെട്ടു : ഭൂരിഭാഗം കെട്ടിടങ്ങളും തകര്‍ന്നടിഞ്ഞു

കീവ്: റഷ്യയുടെ യുക്രെയ്ന്‍ അധിനിവേശത്തില്‍ മരിയുപോള്‍ നഗരം നാമാവശേഷമായി.
നഗരത്തില്‍ യുദ്ധം തുടങ്ങിയ ശേഷം, 5000 പേര്‍ കൊല്ലപ്പെട്ടുവെന്ന് സ്ഥിരീകരിച്ചു. ഇതില്‍, 210 കുട്ടികളും ഉള്‍പ്പെടും. 27 ദിവസത്തെ യുദ്ധം കൊണ്ട് മരിയുപോളിന് എക്കാലത്തെയും വലിയ തകര്‍ച്ചയാണ് നേരിട്ടത്. നഗരത്തിലെ 90 ശതമാനം കെട്ടിടങ്ങള്‍ക്കും നാശനഷ്ടങ്ങള്‍ സംഭവിച്ചിട്ടുണ്ട്. ഇതില്‍ 40 ശതമാനവും പൂര്‍ണമായും തകര്‍ന്നതാണ്. 1.7 ലക്ഷം ആളുകളാണ് നഗരത്തില്‍ കുടുങ്ങി കിടക്കുന്നതെന്ന് മരിയുപോള്‍ മേയര്‍ പറയുന്നു. റഷ്യന്‍ ആക്രമണത്തെ തുടര്‍ന്ന് നഗരത്തിന് പുറത്തേക്ക് പോകാനാവാത്ത അവസ്ഥയിലാണ് ജനങ്ങള്‍.

Read Also : പ്രൈമറി സ്‌കൂള്‍ അധ്യാപകന്റെ ആസ്തി കണ്ട് ഞെട്ടി ഉദ്യോഗസ്ഥര്‍,സ്വന്തമായി നാല് ആഢംബര വീടുകളും കോളേജുകളും

‘തെരുവുകളില്‍ മൃതദേഹങ്ങള്‍ കിടക്കുകയാണ്. അതിലുപരി ഭക്ഷണമോ വെള്ളമോ ഇല്ലാത്ത അവസ്ഥയാണ്. ഇവിടേക്ക് സഹായങ്ങള്‍ എത്തിക്കുന്നതിനെ എതിര്‍ക്കുകയാണ് റഷ്യ. ആവശ്യത്തിന് മെഡിക്കല്‍ സഹായങ്ങളും ലഭിക്കുന്നില്ല. യുക്രൈന്‍ സൈന്യം ഇവിടെ ശക്തമായി തിരിച്ചടിക്കുന്നുണ്ട്. പക്ഷേ, വന്‍ തോതില്‍ ഇവിടെ റഷ്യ വ്യോമാക്രമണങ്ങള്‍ നടത്തുകയാണ്’, മരിയുപോള്‍ മേയര്‍ പറഞ്ഞു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button