Latest NewsNewsIndia

നേതൃസ്ഥാനം ഗാന്ധികുടുംബത്തിന് തന്നെ: നിലവിലുള്ള നേതൃത്വത്തില്‍ വിശ്വാസമെന്ന് ഭൂരിഭാഗം നേതാക്കളും

ന്യൂഡല്‍ഹി: സംഘടന തെരഞ്ഞെടുപ്പ് വരെ കോണ്‍ഗ്രസ് അധ്യക്ഷയായി സോണിയാ ഗാന്ധി തുടരും. ഞായറാഴ്ച ചേര്‍ന്ന കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗത്തിലാണ് തീരുമാനം.

Read Also : തോറ്റതിന് ശേഷവും നിത്യവും അവർ മണ്ഡലത്തിൽ പോയി, അതിന്‍റെ ഫലം അവർക്ക് കിട്ടി:സ്മൃതി ഇറാനിയെ നമിക്കുന്നുവെന്ന് ടി പദ്മനാഭൻ

നിലവിലെ നേതൃത്വത്തില്‍, വിശ്വാസമുണ്ടെന്ന് യോഗത്തില്‍ പങ്കെടുത്ത ഭൂരിഭാഗം നേതാക്കളും അറിയിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. നാല് മണിക്കൂറോളമാണ് യോഗം നടന്നത്.

പാര്‍ട്ടിയില്‍ സമഗ്രമായ പൊളിച്ചെഴുത്തിന് സോണിയയെ ചുമതലപ്പെടുത്തി. അടിയന്തരമായി സ്വീകരിക്കേണ്ട തെറ്റുതിരുത്തല്‍ നടപടികള്‍ സോണിയ സ്വീകരിക്കും. പാര്‍ലമെന്റ് സമ്മേളനത്തിന് ശേഷം ചിന്തന്‍ ശിബിര്‍ സംഘടിപ്പിക്കുമെന്നും നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button