KeralaLatest NewsNews

സംസ്ഥാനത്തെ ആറ് ജില്ലകളിൽ ഇന്ന് ചൂടുകൂടും: മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് കോട്ടയം ഉൾപ്പെടെ ആറ് ജില്ലകളിൽ ഇന്ന് താപനില ഉയരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. സാധാരണയിൽ നിന്ന് രണ്ട് മുതൽ മൂന്ന് ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരും. കോട്ടയം, കൊല്ലം, ആലപ്പുഴ, തൃശൂർ, കോഴിക്കോട്, കണ്ണൂർ ജില്ലകളിലാണ് മുന്നറിയിപ്പുള്ളത്. ഈ ജില്ലകളിൽ ജാഗ്രത വേണമെന്നും അധികൃതർ അറിയിച്ചു. ഇവിടെ ഇന്നലെയും ജാഗ്രതാ മുന്നറിയിപ്പ് നൽകിയിരുന്നു.

Read Also  :  തൊഴുതു നിൽക്കെ കള്ളൻ മാല മോഷ്ടിച്ചു, വാവിട്ട് കരഞ്ഞു വീട്ടമ്മ ക്ഷേത്ര നടയിൽ: സ്വന്തം വളകൾ ഊരിക്കൊടുത്തു യുവതി

കോട്ടയം, കൊല്ലം ജില്ലകളിൽ 37, തൃശൂരിൽ 38.6, പാലക്കാട് 38 ഡിഗ്രി സെൽഷ്യസ് എന്നിങ്ങനെ ഇന്നലെ ഉയർന്ന താപനില രേഖപ്പെടുത്തി. തിരുവനന്തപുരം നഗരത്തിൽ 34.5 ആയിരുന്നു. ശരാശരിയിൽ നിന്നു 33% മഴ കുറഞ്ഞതും വരണ്ട വടക്കു കിഴക്കൻ കാറ്റിന്റെ സ്വാധീനവുമാണ് താപനില ഉയരാൻ കാരണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button