KeralaLatest NewsNews

ബിജെപിയിൽ പോകില്ലെന്ന് ഉറപ്പുള്ള ഇന്ത്യയിലെ മൂന്നേ മൂന്നു കോൺഗ്രസുകാർ ഇവർ: രശ്മി നായർ

കോൺഗ്രസിന് ഒന്നും സംഭവിക്കില്ല ബിജെപി ക്കു ലാഭമാണ്

 കൊച്ചി : സോഷ്യൽ മീഡിയയിൽ സജീവമാണ് മോഡൽ കൂടിയായ രശ്മി ആർ നായർ. സമകാലിക വിഷയങ്ങളിൽ രശ്മി പങ്കുവയ്ക്കുന്ന അഭിപ്രായങ്ങൾ ശ്രദ്ധനേടാറുണ്ട്. അഞ്ചു സംസ്ഥാനങ്ങളിൽ നിയമ സഭ തിരഞ്ഞെടുപ്പിൽ പൂർണ പരാജയം ഏറ്റുവാങ്ങിയ കോൺഗ്രസിന് നേരെ സമൂഹമാധ്യമങ്ങളിൽ വലിയ തോതിലുള്ള പരിഹാസം ഉയരുകയാണ്. ഈ സന്ദർഭത്തിൽ സോണിയ, രാഹുൽ, പ്രിയങ്ക തുടങ്ങിയവർ കോൺഗ്രസിൽ നിന്നും രാജിവയ്ക്കുമെന്നും റിപ്പോർട്ടുകൾ വന്നിരുന്നു. എന്നാൽ ഇതിനെ പരിഹസിക്കുകയാണ് രശ്മി നായർ.

read also: ഭര്‍ത്താവിന്റെ തല വെട്ടി കവറിലാക്കി കുടുംബക്ഷേത്രത്തില്‍ കൊണ്ടുവെച്ചു: യുവതി അറസ്റ്റില്‍

ബിജെപിയിൽ പോകില്ല എന്ന് ഉറപ്പുള്ള ഇന്ത്യയിലെ മൂന്നേ മൂന്നു കോൺഗ്രസുകാർ സോണിയ രാഹുൽ പ്രിയങ്ക ഗാന്ധിമാർ ആണെന്നും ഇവർ രാജിവച്ചാൽ ലാഭം ബിജെപിയ്ക്ക് മാത്രമാണെന്നും രശ്മി പറയുന്നു.

‘സോണിയ രാഹുൽ പ്രിയങ്ക ഗാന്ധിമാർ രാജി വച്ചാൽ കോൺഗ്രസിന് എന്ത് സംഭവിക്കും?
കോൺഗ്രസിന് ഒന്നും സംഭവിക്കില്ല ബിജെപി ക്കു ലാഭമാണ് , ബിജെപിയിൽ പോകില്ല എന്ന് ഉറപ്പുള്ള ഇന്ത്യയിലെ മൂന്നേ മൂന്നു കോൺഗ്രസുകാർ അവരാണ് അപ്പൊ പിന്നെ ബിജെപിക്കു ചില്ലറ കച്ചവടം മതിയാക്കി ബാക്കി ഉള്ളതിനെ മൊത്തത്തിൽ ഒരു വിലയിട്ടങ്ങു എടുക്കാം’ – സമൂഹമാധ്യമത്തിൽ രശ്മി കുറിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button