KeralaCinemaLatest NewsNewsEntertainment

‘എന്നെ ബിഗ് ബോസിലേക്ക് വിളിച്ചതാണ്, പക്ഷേ ഞാൻ നല്ല തിരക്കിലാണ്’: അവസരം നിഷേധിച്ചെന്ന് പാലാ സജി

ഏഷ്യാനെറ്റിന്റെ ബിഗ് ബോസ് മലയാളം സീസൺ ഫോർ ഉടൻ ആരംഭിക്കുമെന്ന് അറിയിപ്പ് ലഭിച്ചത് മുതൽ സോഷ്യൽ മീഡിയയിൽ കൊണ്ടുപിടിച്ച ചർച്ചയാണ്. ആരൊക്കെയാകും ഷോയിൽ പങ്കെടുക്കുക എന്ന കാര്യത്തിൽ ഇതുവരെയും ഔദ്യോഗിക സ്ഥിരീകരണമൊന്നും ആയിട്ടില്ല. നിരവധി താരങ്ങളുടെ പേര് സാധ്യതാ പട്ടികയിൽ ഉയർന്നു വന്നു. സാധ്യതാ പട്ടികയിൽ ഇടംപിടിച്ചവരിൽ ഒരാളാണ് പാലാ സജി. ഇപ്പോഴിതാ, ആരാധകരുടെ ചോദ്യങ്ങൾക്ക് കൃത്യമായ മറുപടി നൽകുകയാണ് പാലാ സജി.

‘ഈയിടെയായി ഞാൻ ഏഷ്യാനെറ്റ് ബിഗ് ബോസ് സീസൺ ഫോറിൽ മത്സരാർത്ഥിയാണെന്ന വാർത്തകൾ ചില ഓൺലെെൻ മാധ്യമങ്ങളിൽ കണ്ടിരുന്നു. പല സുഹൃത്തുകളും ഇതിന്റെ സത്യാവസ്ഥ തിരക്കിയിരുന്നു. ഏഷ്യനെറ്റ് എന്നെ ബിഗ് ബോസ് സീസൺ ഫോറിൽ മത്സരാർത്ഥിയാവാൻ ക്ഷണിച്ചുവെന്നത് ശരിയാണ്. എന്നാൽ മുംബെെയിലെ ഉത്തരവാദിത്തപ്പെട്ട ജോലിയിൽ നിന്ന് വിട്ട് മാറി നിൽക്കാൻ സാധിക്കാത്തതിനാൽ അവസരം നിരസിച്ചു’, പാലാ സജി പറയുന്നു.

സീസണിൽ തന്റെ പങ്കാളിത്തത്തെക്കുറിച്ച് സൂചന നൽകി പാലാ സജി ദിവസങ്ങൾക്ക് മുമ്പ് ഒരു പോസ്റ്റ് പങ്കിട്ടിരുന്നു. ബിഗ് ബോസിൽ മത്സരാർത്ഥിയാകാൻ സാധ്യതയുള്ളതായി ചിത്രീകരിച്ച ഒരു വാർത്തയുടെ സ്‌ക്രീൻഷോട്ട് ആയിരുന്നു അദ്ദേഹം പോസ്റ്റ് ചെയ്തത്. ഇതോടെ, വാർത്ത സത്യമാണെന്നായിരുന്നു അദ്ദേഹത്തിന്റെ ആരാധകർ കരുതിയത്. എന്നാൽ, ഈ പോസ്റ്റും മറ്റൊരു തരത്തിൽ പ്രചരിച്ചതോടെയാണ് സത്യാവസ്ഥ വെളിപ്പെടുത്തി പാലാ സജി തന്നെ നേരിട്ട് രംഗത്ത് വന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button