KeralaLatest NewsNews

നെഹ്റു കുടുംബത്തെ ഗാന്ധി കുടുംബമാക്കിയത് രാഷ്ട്രീയ കൗശലം: നെഹ്റുവിൽ നിന്നാണ് ഈ പാരമ്പര്യ ഭരണമെന്ന് അരുൺ കുമാർ

യഥാർത്ഥ 'ഗാന്ധി ' യുടെ വംശാവലി എന്ന തെറ്റിദ്ധാരണ പരത്തുന്ന പ്രചരണ വേലയായി മാറും.

തിരുവനന്തപുരം: അഞ്ചു സംസ്ഥാനങ്ങളിലായി കോൺഗ്രസിന്റെ ദയനീയ പരാജയം പാർട്ടിയുടെ അടിത്തറ ഇളകുമെന്ന അവസ്ഥയിലേയ്ക്ക് നീങ്ങുമ്പോൾ, പ്രതികരണവുമായി മാധ്യമ പ്രവർത്തകനും അധ്യാപകനുമായ അരുൺ കുമാർ രംഗത്ത്. നെഹ്റുവിൽ നിന്നാണ് ഈ പാരമ്പര്യ ഭരണം എന്നതിനാൽ നെഹ്റു കുടുംബം എന്നു തന്നെയാണ് പ്രയോഗിക്കേണ്ടതെന്നും അല്ലാത്തപക്ഷം, യഥാർത്ഥ ‘ഗാന്ധി ‘ യുടെ വംശാവലി എന്ന തെറ്റിദ്ധാരണ പരത്തുന്ന പ്രചരണ വേലയായി മാറുമെന്നും അദ്ദേഹം ഫേസ്‌ബുക്കിൽ കുറിച്ചു.

ഫേസ്‌ബുക്ക് കുറിപ്പിന്റെ പൂർണരൂപം:

നെഹ്റു കുടുംബം എന്നതാണ് കൂടുതൽ ശരിയായ പ്രയോഗം.ഫിറോസ് ജഹാംഗീർ Ghandy യിൽ നിന്ന് ഫിറോസ് Ghandi യിലേക്കുള്ള ദുരൂഹമായ മാറ്റത്തിലാണ് ഈ കുടുംബത്തെ പ്രതിഷ്ഠിക്കുന്നതെങ്കിൽ ഇന്ദിരയിൽ തുടങ്ങിയത് എന്നാണ് നാം അർത്ഥമാക്കുന്നത്. നെഹ്റുവിൽ നിന്നാണ് ഈ പാരമ്പര്യ ഭരണം എന്നതിനാൽ നെഹ്റു കുടുംബം എന്നു തന്നെയാണ് പ്രയോഗിക്കേണ്ടത്. അല്ലാത്തപക്ഷം യഥാർത്ഥ ‘ഗാന്ധി ‘ യുടെ വംശാവലി എന്ന തെറ്റിദ്ധാരണ പരത്തുന്ന പ്രചരണ വേലയായി മാറും.

Read Also: ഹിജാബ് ധരിക്കാതെ ക്ലാസില്‍ ഇരിക്കില്ല:ഹിജാബ് ധരിച്ചവരെ കോളേജില്‍ പ്രവേശിപ്പിച്ചില്ല,വിട്ടീലേക്ക് മടങ്ങി പെണ്‍കുട്ടികള്‍

NB : 1912 മുതൽ 1933ൽ ലീഡർ എന്ന ഒരു ഇംഗ്ലീഷ് പത്രം റിപ്പോർട്ട് ചെയ്യും വരെ ഫിറോസ് ഗണ്ഡിയായിരുന്നു രേഖകളിൽ. അതായത് 1912 ൽ ജനിക്കുമ്പോൾ ഫിറോസ്ഗണ്ഡി S/O ജഹാംഗീർ ഫരേഡൂൺഗണ്ഡി. 1933 നു ശേഷമാണ് ഗണ്ഡി ഗാന്ധിയാകുന്നത്. നെഹ്റു കുടുംബത്തെ ഗാന്ധി കുടുംബമാക്കിയ രാഷ്ട്രീയ കൗശലം നിരക്ഷര സമൂഹത്തിൽ വിതച്ച രാഷട്രീയമൂലധനമായിരുന്നു എന്നതായിരുന്നു സത്യം.

shortlink

Related Articles

Post Your Comments

Related Articles


Back to top button