Latest NewsNewsInternational

യുക്രെയ്‌നെതിരെ അധിനിവേശം ശക്തമായിട്ടും റഷ്യയെ തള്ളിപ്പറയാതെ അറബ് രാജ്യങ്ങള്‍

മോസ്‌കോ: യുക്രെയ്നെതിരെ അധിനിവേശം ശക്തമായിട്ടും റഷ്യയെ തള്ളിപ്പറയാതെ അറബ് രാജ്യങ്ങള്‍. വ്‌ളാഡിമിര്‍ പുടിന്‍ ശക്തനായ ഭരണാധികാരിയാണെന്നത് തന്നെയാണ് ഇതിന് പിന്നില്‍. അതിനാല്‍ തന്നെ, യുക്രെയ്നെതിരെ ആക്രമണം നടത്തുന്ന റഷ്യയെ എതിര്‍ക്കാന്‍ അറബ് രാജ്യങ്ങള്‍ കൂട്ടമായി തയ്യാറായിട്ടില്ല. അമേരിക്ക നടത്തുന്ന ഉപരോധ ശ്രമങ്ങളെ അവര്‍ എതിര്‍ത്തിട്ടുമില്ല. അതേസമയം, അമേരിക്കയെ പിന്തുണയ്ക്കുന്നുമില്ല എന്നതാണ് വസ്തുത.

READ ALSO :ഇനി കെട്ടിടങ്ങൾ പൂട്ടികിടക്കില്ല: പൊതുമരാമത്ത് നിർമ്മാണങ്ങൾക്ക് സംയുക്ത ടെൻഡർ നടപ്പാക്കുമെന്ന് മന്ത്രി മുഹമ്മദ് റിയാസ്

അറബ് രാജ്യങ്ങള്‍ക്ക് വാണിജ്യപരമായും സൈനികപരമായും ശാസ്ത്രസാങ്കേതിക ബഹിരാകാശ രംഗത്തും റഷ്യ നല്‍കുന്ന പിന്തുണ അതിവിപുലവും സുസ്ഥിരവുമാണ്. റഷ്യകഴിഞ്ഞാല്‍ ഇസ്രായേലും ഇന്ത്യയുമാണ് അറബ് ലോകത്തെ ഏറ്റവും നല്ല സുഹൃത്തുക്കളെന്നതും സമീപകാല മുന്നേറ്റം തെളിയിക്കുന്നു. റഷ്യയെ തുറന്നെതിര്‍ക്കുന്നതില്‍ നിന്നും അറബ് ലോകത്തെ പിന്നോട്ട് വലിയ്ക്കുന്നതിലൊന്ന് ഇന്ത്യ-ഇസ്രായേല്‍ നയതന്ത്ര ഇടപെടലുകളുമാണ്. എല്ലാ രാജ്യങ്ങളും പ്രതിസന്ധിഘട്ടത്തില്‍, ഒരു ഉപാധികളുമില്ലാതെ സഹായിക്കുമെന്നതാണ് അറബ് ലോകം നന്ദിയോടെ സ്മരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button