Latest NewsUAENewsInternationalGulf

യുഎഇയിൽ മൂടൽ മഞ്ഞ്: ദൃശ്യപരത കുറയുമെന്ന് മുന്നറിയിപ്പ്

ദുബായ്: യുഎഇയിൽ മൂടൽ മഞ്ഞ്. ദൃശ്യപരത കുറയാൻ സാധ്യതയുള്ളതിനാൽ ഡ്രൈവർമാർ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ വിദഗ്ധർ മുന്നറിയിപ്പ് നൽകി.

Read Also: നെഹ്റു കുടുംബത്തെ ഗാന്ധി കുടുംബമാക്കിയത് രാഷ്ട്രീയ കൗശലം: നെഹ്റുവിൽ നിന്നാണ് ഈ പാരമ്പര്യ ഭരണമെന്ന് അരുൺ കുമാർ

പല പ്രദേശങ്ങളിലും ദൃശ്യപരത 1000 മീറ്ററിൽ താഴെയായി കുറഞ്ഞു. ഡ്രൈവർമാർ വാഹനമോടിക്കുമ്പോൾ അജീവ ജാഗ്രത പുലർത്തണമെന്നാണ് അധികൃതർ നൽകിയിരിക്കുന്ന മുന്നറിയിപ്പ്. അബുദാബിയിലെ വിവിധ ഭാഗങ്ങളിൽ മൂടൽ മഞ്ഞ് അനുഭവപ്പെടുന്നുണ്ട്. ഡ്രൈവർമാർ വാഹനമോടിക്കുമ്പോൾ വേഗത കുറയ്ക്കണമെന്നും വാഹനങ്ങൾ തമ്മിൽ സുരക്ഷിതമായ അകലം പാലിക്കണമെന്നും നിർദ്ദേശമുണ്ട്.

അതേസമയം, യുഎഇയിൽ താപനില ഉയരാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ദുബായിയിലും അബുദാബിയിലും താപനില ഉയരാൻ സാധ്യതയുണ്ട്.

Read Also: കോഴിക്കോട് മെഡിക്കൽ കോളേജിൽ റാഗിങ്ങിനെ തുടർന്ന് വിദ്യാർത്ഥി പഠനം നിർത്തിയ സംഭവം: പൊലീസ് കേസെടുത്തു

shortlink

Related Articles

Post Your Comments

Related Articles


Back to top button