KeralaNattuvarthaLatest NewsNewsIndia

സന്തോഷം, കേന്ദ്രത്തിന്റെ സീൽഡ് കവറിലെ ന്യായീകരണം എഴുതിത്തള്ളിയതിനും, മീഡിയവണ്‍ വിലക്ക് നീക്കിയതിനും: മുഖ്യമന്ത്രി

തിരുവനന്തപുരം: മീഡിയവൺ വിലക്ക് നീക്കിയ സുപ്രീം കോടതി വിധിയെ സ്വാഗതം ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയൻ. കേന്ദ്ര സര്‍ക്കാര്‍ വിലക്കിയ മാധ്യമ സ്വാതന്ത്ര്യം സ്റ്റേ ചെയ്യാന്‍ സുപ്രീം കോടതി തയ്യാറായത് സന്തോഷകരമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

Also Read:കഞ്ചാവുമായി ഒഡിഷ സ്വദേശി അറസ്റ്റിലായി

‘കേന്ദ്രസര്‍ക്കാര്‍ സീല്‍ഡ് കവറില്‍ എന്തൊക്കയോ ന്യായീകരണം നടത്തുകയാണുണ്ടായത്. എന്നാല്‍ സുപ്രീംകോടതിക്ക് അത് അംഗീകരിക്കാന്‍ സാധിക്കാത്തതായിരുന്നു എന്നാണ് ഇന്നത്തോടെ വ്യക്തമായത്. അഭിപ്രായ സ്വാതന്ത്ര്യത്തിന് വിലകല്‍പ്പിക്കുന്ന കോടതി വിധി സന്തോഷകരമാണ്’, അദ്ദേഹം അഭിപ്രായപ്പെട്ടു.

അതേസമയം, കോടതി വിധിയെ സ്വാഗതം ചെയ്ത് പല പ്രമുഖ നേതാക്കളും രംഗത്തു വന്നിട്ടുണ്ട്. മുൻ പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തലയും സമാന നിലപാടുമായി രംഗത്തെത്തിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button