Latest NewsKeralaIndia

വിവേക് അഗ്നിഹോത്രി, ഞങ്ങളറിയാതിരിക്കാൻ ഭരണാധികാരികൾ മൂടിവച്ച സത്യങ്ങൾ നിങ്ങളെന്തിനാണിങ്ങനെ പച്ചക്ക് കാണിച്ചത്? ഡോ ആതിര

'സിനിമ അവസാനിച്ച് തീയേറ്ററിൽ നിന്ന് പുറത്തിറങ്ങുമ്പോൾ ഞാൻ ധൃതി പിടിച്ച് പറഞ്ഞു , 'എനിക്ക് ഇപ്പൊ എന്റെ ശങ്കരനെ കാണണം ' . ശിവാ നിന്റെ മുഖം മറക്കാനാവുന്നില്ലല്ലോ മോനെ..'

തൃശൂർ: വിവേക് അഗ്‌നിഹോത്രി സംവിധാനം ചെയ്ത ‘ദ കശ്മീർ ഫയൽസ്’ എന്ന സിനിമ, രാജ്യം മുഴുവൻ നിറഞ്ഞ തിയേറ്ററുകളിൽ ഓടിക്കൊണ്ടിരിക്കുകയാണ്. സിനിമ കണ്ടവരെല്ലാം കണ്ണീരോടെയും അമർഷത്തോടെയുമാണ് പ്രതികരിക്കുന്നത്. പത്തിൽ പത്താണ് റിവ്യൂ റേറ്റിങ്. സോഷ്യൽ മീഡിയയിൽ മുഴുവൻ ഈ സിനിമയുടെ റിവ്യൂ ആണ്. ഇത്തരത്തിലെ, പ്രതികരണങ്ങളിൽ ശ്രദ്ധേയമായ ഒന്നാണ് തൃശൂരിലെ കൗൺസിലർ ഡോക്ടർ ആതിരയുടേത്.

ആതിരയുടെ പോസ്റ്റ് കാണാം:

ശിവയുടെ തലയിലേക്ക് ഭീകരൻ തോക്ക് ചൂണ്ടിയപ്പോൾ…പേടിച്ചരണ്ട ശിവയുടെ മുഖം കണ്ടപ്പോൾ…ഒടുവിലൊരു വെടിയുണ്ട കൊച്ചു ശിവയുടെ നെറ്റിയിൽ തറച്ച് അവൻ പിറകിലോട്ട് മറിഞ്ഞു വീണപ്പോൾ…കണ്ണിൽ നിന്നും ഉതിർന്നു വീണത് കണ്ണീരായിരുന്നില്ല.. എന്റെ ചോരയായിരുന്നു . സിനിമ അവസാനിച്ച് തീയേറ്ററിൽ നിന്ന് പുറത്തിറങ്ങുമ്പോൾ ഞാൻ ധൃതി പിടിച്ച് പറഞ്ഞു , ‘എനിക്ക് ഇപ്പൊ എന്റെ ശങ്കരനെ കാണണം ‘ . ശിവാ നിന്റെ മുഖം മറക്കാനാവുന്നില്ലല്ലോ മോനെ..

വിവേക് അഗ്നിഹോത്രി , നിങ്ങളെന്തിനാണ് ഞങ്ങളെ ഇങ്ങനെ കുത്തി നോവിച്ചത് ? ഞങ്ങളറിയാതിരിക്കാൻ ഭരണാധികാരികൾ മൂടി വച്ച സത്യങ്ങൾ നിങ്ങളെന്തിനാണ് ഇങ്ങനെ പച്ചക്ക് കാണിച്ചത് ? കാശ്മീരിൽ അറക്കവാൾ കൊണ്ട് ഹിന്ദു സ്ത്രീകളെ മരം അറുക്കുന്നത് പോലെ അറുത്ത് കൊന്നിരുന്നു എന്ന കാര്യം മതേതര ഭരണകൂടം മൂടിവച്ചിരിക്കുകയായിരുന്നുവോ ?
കശ്മീർ ഫയൽസ് കണ്ടു കഴിഞ്ഞപ്പോൾ മനസ്സിൽ സമ്മിശ്ര വികാരങ്ങൾ അലയടിക്കുകയാണ് , ദുഃഖം , ലജ്ജ ,അമർഷം,ക്രോധം…

വിവേക് അഗ്നിഹോത്രി , മൂടി വയ്ക്കപ്പെട്ട സത്യങ്ങൾ വിളിച്ചു പറഞ്ഞതിന് അങ്ങേക്ക് നന്ദി . കശ്മീരിലെ ഭീകരവാദികളെ വെളുപ്പിച്ചെടുക്കാൻ ഓവർ ടൈം പണിയെടുത്തിരുന്ന നിവേദിത മേനോത്തിയെയും അരുന്ധതി റോയിയേയും ഖാൻ മാർക്കറ്റ്‌ ഗാങിനെയും ജെ എൻ യുവിലെ ഇടത് എക്കോസിസ്റ്റത്തെയും ടുക്ഡേ ടുക്ഡേ ഗാങ്ങിനെയുമൊക്കെ തകർത്ത് തവിടുപൊടിയാക്കിയതിന് നന്ദി 🙏🏻
ആർട്ടിക്കിൾ 370 ചവറ്റുകൊട്ടയിലെറിഞ്ഞ നരേന്ദ്ര ദാമോദർദാസ് മോദിക്കും നന്ദി .🙏🏻
#KashmirFiles #कश्मीरफाइल्स
Vivek Ranjan Agnihotri

 

shortlink

Related Articles

Post Your Comments

Related Articles


Back to top button