Latest NewsIndiaInternational

ഉപരോധം ഇന്ത്യക്ക് ഉപകാരമോ? ഡിസ്‌കൗണ്ട് നിരക്കിൽ റഷ്യയിൽ നിന്നും ഇന്ത്യ ഇന്ധനം വാങ്ങും: വൻചതിയെന്ന് പാശ്ചാത്യ മാധ്യമങ്ങൾ

ആകര്‍ഷകമായ കിഴിവോടെ റഷ്യ ക്രൂഡോയിലും മറ്റും വാഗ്ദാനം ചെയ്യുമ്പോള്‍ അത് എടുക്കുന്ന കാര്യത്തില്‍ സന്തോഷമേയുള്ളു എന്ന്, ഒരു ഉയര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞതായി ചില വിദേശമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ന്യൂഡൽഹി: ഇന്ത്യയില്‍ ഉപയോഗിക്കുന്ന എണ്ണയുടെ 80 ശതമാനവും ഇറക്കുമതിയാണെങ്കിലും ഇതുവരെ അതില്‍ കേവലം ഒരു ശതമാനം മാത്രമായിരുന്നു റഷ്യയില്‍ നിന്നും ഇറക്കുമതി ചെയ്തിരുന്നത്. എന്നാലിപ്പോൾ, ഇന്ത്യ മാറിചിന്തിച്ചേക്കുമെന്നാണ് സൂചന. ഇന്ത്യയിൽ ഇന്ധനവില ഉയർന്ന് തന്നെയാണ് നിൽക്കുന്നത്. ഇന്ധനവില കുറയ്ക്കാൻ റഷ്യയിൽ നിന്ന് ഇറക്കുമതി ചെയ്യാൻ സർക്കാർ ആലോചന നടത്തുന്നുണ്ട്.

പാശ്ചാത്യ ശക്തികള്‍ ഏര്‍പ്പെടുത്തിയ ഉപരോധം മൂലം റഷ്യ ഇന്ത്യക്ക് കുറഞ്ഞ വിലയിൽ ഇന്ധനം നൽകാമെന്ന് വാഗ്ദാനം നൽകിയിരുന്നു. എണ്ണവില 40 ശതമാനം വരെ ഉയര്‍ന്ന സാഹചര്യത്തില്‍, ഊര്‍ജ്ജ ബില്ലുകള്‍ ഉയരാതെ നോക്കാന്‍ ഇന്ത്യയ്ക്ക് മുന്‍പിലുള്ള ഏക വഴി പുടിന്‍ നല്‍കിയ വാഗ്ദാനം സ്വീകരിക്കുക എന്നതാണ്. ആകര്‍ഷകമായ കിഴിവോടെ റഷ്യ ക്രൂഡോയിലും മറ്റും വാഗ്ദാനം ചെയ്യുമ്പോള്‍ അത് എടുക്കുന്ന കാര്യത്തില്‍ സന്തോഷമേയുള്ളു എന്ന്, ഒരു ഉയര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞതായി ചില വിദേശമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

അതേസമയം, ഇത്തരത്തില്‍ ഒരു വ്യാപാരം യാഥാര്‍ത്ഥ്യമാകുന്നതിന് നടപടിക്രമങ്ങള്‍ ഏറെയുണ്ട്. നിലവില്‍, ഇറാഖാണ് ഇന്ത്യയ്ക്ക് ഏറ്റവുമധികം ക്രൂഡ് ഓയില്‍ നല്‍കുന്നത്. 2021 ലെ കണക്കനുസരിച്ച്‌ മൊത്തം ഇറക്കുമതിയുടെ 25 ശതമാനം ഇറാഖില്‍ നിന്നായിരുന്നു. സൗദി അറേബ്യയില്‍ നിന്നും 16 ശതമാനം ഇറക്കുമതി ചെയ്തപ്പോള്‍ 11 ശതമാനവുമായി യു എ ഇ മൂന്നാം സ്ഥാനത്തായിരുന്നു. നൈജീരിയ (8 ശതമാനം), അമേരിക്ക (7 ശതമാനം) എന്നീ രാജ്യങ്ങളാണ് നിലവില്‍ ഇന്ത്യയിലേക്ക് ക്രൂഡ് ഓയില്‍ കയറ്റുമതി ചെയ്യുന്ന മറ്റു പ്രമുഖ രാജ്യങ്ങള്‍.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button