CricketLatest NewsNewsSports

ഈ മികവ് തുടര്‍ന്നാല്‍ ഇന്ത്യക്കായി ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ വിക്കറ്റ് കീപ്പറായിട്ട് പന്തിന് വിരമിക്കാം: പത്താൻ

മുംബൈ: ഇന്ത്യൻ വിക്കറ്റ് കീപ്പർ റിഷഭ് പന്തിനെ പ്രശംസിച്ച് മുന്‍ ഇന്ത്യന്‍ താരം ഇര്‍ഫാന്‍ പത്താന്‍. ശ്രീലങ്കക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ വെടിക്കെട്ട് അര്‍ധ സെഞ്ചുറി നേടിയ പന്ത് ടെസ്റ്റ് ക്രിക്കറ്റില്‍ ഒരു ഇന്ത്യന്‍ ബാറ്റ്സ്മാന്റെ ഏറ്റവും വേഗമേറിയ അര്‍ധ സെഞ്ചുറിയെന്ന കപില്‍ ദേവിന്‍റെ 40 വര്‍ഷം പഴക്കമുള്ള റെക്കോര്‍ഡ് തകര്‍ത്തിരുന്നു. 30 പന്തില്‍ അര്‍ധസെഞ്ചുറി നേടിയ കപിലിന്‍റെ റെക്കോര്‍ഡാണ് പന്ത് പഴങ്കഥയാക്കിയത്.

കൂടാതെ, ടെസ്റ്റില്‍ ഒരു വിക്കറ്റ് കീപ്പറുടെ വേഗമേറിയ അര്‍ധ സെഞ്ചുറി എന്ന റെക്കോര്‍ഡ് പന്ത് സ്വന്തമാക്കി. 34 പന്തില്‍ അര്‍ധ സെഞ്ചുറി നേടിയിട്ടുള്ള മുൻ നായകൻ എംഎസ് ധോണിയുടെ പേരിലുണ്ടായിരുന്ന റെക്കോര്‍ഡാണ് പന്ത് പിന്നിലാക്കിയത്.

‘പന്തിന്‍റെ ബാറ്റിംഗില്‍ ഒട്ടേറെ പുരോഗതിയുണ്ടായിട്ടുണ്ട്. മുമ്പ് ലെഗ് സൈഡില്‍ മാത്രം റണ്‍സ് കണ്ടെത്തിയിരുന്ന പന്ത് ഇപ്പോള്‍ ഓഫ് സൈഡില്‍ നിന്നും റണ്‍സ് കണ്ടെത്താന്‍ തുടങ്ങി. അതുപോലെ, എല്ലാ പന്തുകളും അടിച്ചകറ്റാതെ പിച്ചില്‍ പിടിച്ചു നില്‍ക്കാനും പന്ത് വഴി കണ്ടെത്തുന്നു. ഇപ്പോള്‍ റെക്കോര്‍ഡിട്ട അര്‍ധ സെഞ്ചുറി നോക്കിയാല്‍ പന്ത് ഡിഫന്‍സീവ് ഷോട്ട് കളിച്ചിട്ടില്ല എന്ന് അര്‍ത്ഥമില്ല’.

Read Also:- ഐപിഎൽ 2022: രണ്ട് സുപ്രധാന മാറ്റങ്ങളുമായി ബിസിസിഐ

‘ആ ഇന്നിംഗ്സില്‍ അദ്ദേഹം ഡിഫന്‍സീവ് ഷോട്ടുകളും കളിച്ചിരുന്നു. പന്ത് നേടിയ 50 റണ്‍സില്‍ 40 റൺസും വന്നത് ബൗണ്ടറികളിലൂടെയായിരുന്നു. ഏഴ് ഫോറും രണ്ട് സിക്സും പറത്തി. പന്തിന് 24 വയസ്സായിട്ടുള്ളൂ. ഇനിയൊരു പത്തു വര്‍ഷം കൂടി പന്തിന് കളിക്കാനാകും. ഈ മികവ് തുടര്‍ന്നാല്‍ ഇന്ത്യക്കായി ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാനായിട്ട് പന്തിന് വിരമിക്കാം. അതില്‍ യാതൊരു സംശയവുമില്ല’ പത്താന്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button