Latest NewsCricketNewsSports

ഐപിഎൽ 2022: രണ്ട് സുപ്രധാന മാറ്റങ്ങളുമായി ബിസിസിഐ

മുംബൈ: ഇന്ത്യൻ പ്രീമിയർ ലീഗിന്റെ പുതിയ സീസൺ ആരംഭിക്കാനിരിക്കെ രണ്ട് പ്രധാന മാറ്റങ്ങളുമായി ബിസിസിഐ. അമ്പയറുടെ തീരുമാനം പുനപരിശോധിക്കാൻ ഇനിമുതൽ ടീമുകൾക്ക് രണ്ട് അവസരമുണ്ടാകും. നേരത്തെ, ഒരു ഡിആർഎസ് മാത്രമാണുണ്ടായിരുന്നത്. ഒരു ടീമിലെ കോവിഡ് ബാധമൂലം ഏതെങ്കിലും മത്സരം മാറ്റിവെച്ചാൽ അത് പുനക്രമീകരിക്കണമോയെന്ന് ടെക്നിക്കൽ കമ്മിറ്റി തീരുമാനിക്കും. മത്സരം പുനക്രമീകരിക്കാനായില്ലെങ്കിൽ എതിർ ടീമിന് പോയിന്റ് ലഭിക്കും.

സ്‌ട്രൈക്ക് മാറുന്നതിലെ പുതിയ എംസിസി നിയമവും ഐപിഎല്ലില്‍ കൊണ്ടുവരും. ഫീല്‍ഡര്‍ ക്യാച്ച് എടുക്കുന്ന സമയം സ്‌ട്രൈക്കര്‍ റണ്‍ കംപ്ലീറ്റ് ചെയ്താലും പുതുതായി വരുന്ന ബാറ്റ്സ്മാൻ തന്നെ സ്‌ട്രൈക്ക് ചെയ്യണം എന്നാണ് പുതിയ നിയമങ്ങളില്‍ ഒന്ന്. പ്ലേ ഓഫ്, ഫൈനല്‍ എന്നിവയില്‍ സൂപ്പര്‍ ഓവര്‍ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ലീഗ് ഘട്ടത്തില്‍ മുന്‍പിലെത്തിയ ടീമിനെ വിജയിയായി പ്രഖ്യാപിക്കും. ഈ മാറ്റങ്ങള്‍ ബിസിസിഐ ഉടനെ തന്നെ പ്രഖ്യാപിക്കും എന്നാണ് സൂചന.

Read Also:- ഐഎസ്എല്ലിൽ ഫൈനൽ ബർത്തുറപ്പിക്കാൻ കേരള ബ്ലാസ്റ്റേഴ്‌സ് ഇന്നിറങ്ങും

‘ബിസിസിഐ ഈ സീസണിലെ മത്സരം പുനഃക്രമീകരിക്കാൻ ശ്രമിക്കുകയും ഇത് സാധ്യമായില്ലെങ്കിൽ പ്രശ്നം ഐപിഎൽ സാങ്കേതിക സമിതിക്ക് വിടും. ഐപിഎൽ സാങ്കേതിക സമിതിയുടെ തീരുമാനം അന്തിമവും നിർബന്ധവുമാണെന്ന് ക്രിക്ബസ് റിപ്പോർട്ട് ചെയ്യുന്നു. ബോർഡ് സീസണിൽ മത്സരം പുനഃക്രമീകരിക്കാൻ ശ്രമിക്കുമെന്നത് മുൻ നിയമത്തിൽ നിന്നുള്ള മാറ്റമാണിത്. ഇത് സാധ്യമല്ലെങ്കിൽ, എതിരാളിക്ക് 2 പോയിന്റ് നൽകിക്കൊണ്ട് ടീം മത്സരത്തിൽ പരാജയപ്പെട്ടതായി കണക്കാക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button