Latest NewsNewsIndia

ഹിജാബ് വിവാദം: സ്‌കൂളുകളിൽ ഹിജാബ് വേണ്ട, നിരോധനം ശരിവെച്ച് ഹൈക്കോടതി

കർണാടക: സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഹിജാബ് നിരോധനം ശരിവെച്ചുകൊണ്ട് ഹൈക്കോടതി വിധി. സ്‌കൂളുകളിൽ ഹിജാബ് നിർബന്ധമല്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. കര്‍ണാടക ഹൈക്കോടതി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ വിശാല ബെഞ്ചാണ് വിധി പ്രഖ്യാപിച്ചത്. ഹിജാബ് മൗലികാവാകാശങ്ങളുടെ ഭാഗമാണെന്ന് ചൂണ്ടികാട്ടി കര്‍ണാടകയിലെ വിദ്യാര്‍ത്ഥിനികൾ സമർപ്പിച്ച ഹർജി തള്ളി. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് ആവശ്യമില്ലെന്നും നിലവിലെ നിരോധനം തുടരുമെന്നും ഹൈക്കോടതി അറിയിച്ചു.

യൂണിഫോം നിർബന്ധമാക്കുന്നത് മൗലികാവകാശങ്ങളുടെ ലംഘനമല്ല എന്നും ഇസ്‌ലാം മതവിഭാഗത്തിന്റെ അവിഭാജ്യ ഘടകമല്ല ഹിജാബെന്നും കോടതി നിരീക്ഷിച്ചു. വിദ്യാർത്ഥികൾക്ക് യൂണിഫോമിനെ എതിർക്കാനാകില്ലെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. ഹിജാബ് മതാചാരങ്ങളുടെയും മൗലികാവകാശങ്ങളുടെയും ഭാഗമല്ലെന്ന സർക്കാർ വാദം അംഗീകരിക്കുന്ന വിധിയാണ് ഹൈക്കോടതി പ്രഖ്യാപിച്ചത്.

Also Read:‘ഒരു കശ്മീരി പണ്ഡിറ്റിനെ വിവാഹം കഴിച്ചതിനാൽ, അവർ അനുഭവിച്ച ക്രൂരതകൾ നേരിട്ടറിയാം’: കശ്മീർ ഫയൽസ് കാണണമെന്ന് യാമി ഗൗതം

ഹിജാബ് മൗലികാവാകാശങ്ങളുടെ ഭാഗമാണെന്ന് ചൂണ്ടികാട്ടി കര്‍ണാടകയിലെ വിദ്യാര്‍ത്ഥിനികളാണ് ഹര്‍ജി നല്‍കിയിരുന്നത്. വിവിധ സംഘടനകളും കേസില്‍ കക്ഷി ചേര്‍ന്നിരുന്നു. മതാചാരത്തിനുള്ള സ്വാതന്ത്ര്യം പൗരനുണ്ടെന്നായിരുന്നു ഹർജിക്കാർ വാദിച്ചത്. എന്നാൽ, ഹിജാബ് മതാചാരങ്ങളുടെയും മൗലികാവകാശങ്ങളുടെയും ഭാഗമല്ലെന്നാണ് സര്‍ക്കാര്‍ തുടക്കം മുതലെടുത്ത നിലപാട്. ഹിജാബ് മതാചാരത്തിന്റെ ഭാഗമെന്ന് തെളിയിക്കാൻ നിലവിൽ വസ്തുതകളില്ലെന്ന് സർക്കാർ ചൂണ്ടിക്കാട്ടിയിരുന്നു.

അതേസമയം, വിധി പ്രഖ്യാപിക്കുന്നതിനോടനുബന്ധിച്ച് ഇന്ന് മുതൽ 21 വരെ ബംഗളൂരുവിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. ആഹ്ലാദപ്രകടനങ്ങൾ, പ്രതിഷേധങ്ങൾ, ഒത്തുചേരലുകൾ എന്നിവയ്‌ക്കെല്ലാം സമ്പൂർണ വിലക്ക് ഏർപ്പെടുത്തിയതായി പൊലീസ് കമ്മീഷണർ കമാൽ പന്ത് അറിയിച്ചിരുന്നു. ഉഡുപ്പിയിലും ദക്ഷിണ കന്നഡയിലും എല്ലാ വിദ്യാഭ്യാസസ്ഥാപനങ്ങൾക്കും ഇന്ന് അവധി പ്രഖ്യാപിച്ചിരിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button