KozhikodeKeralaNattuvarthaLatest NewsNews

396 ദിവസം പിന്നിട്ടിട്ടും പാലം പണി തീർന്നില്ല: സർവ്വകക്ഷി ആക്ഷൻ കമ്മിറ്റി ഹൈവേ മാർച്ചും ബഹുജന ധർണയും നടത്തി

കരാർ ഏറ്റെടുത്ത കമ്പനിയെ കരിമ്പട്ടികയിൽ ഉൾപ്പെടുത്തണമെന്ന ആവശ്യവും സമീപവാസികൾ ഉന്നയിച്ചു.

കോഴിക്കോട്: അടിവാരം ടൗണിൽ കൊല്ലഗൽ ദേശീയപാതയിൽ 396 ദിവസം പിന്നിട്ടിട്ടും പണി തീരാതെ കിടക്കുന്ന പാലത്തിന്റെ നിർമ്മാണ ജോലികൾ ഉടൻ പൂർത്തിയാക്കാൻ അധികൃതർ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് നാട്ടുകാർ പ്രതിഷേധ പ്രകടനം നടത്തി.

Also read: ഐപിഎൽ 2022: രണ്ട് സുപ്രധാന മാറ്റങ്ങളുമായി ബിസിസിഐ

സർവ്വകക്ഷി ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ, ഹൈവേ മാർച്ചും ബഹുജന ധർണ്ണയും നടത്തിയാണ് സംഭവത്തിൽ നാട്ടുകാർ പ്രതിഷേധിച്ചത്. കരാർ ഏറ്റെടുത്ത കമ്പനിയെ കരിമ്പട്ടികയിൽ ഉൾപ്പെടുത്തണമെന്ന ആവശ്യവും, സമീപവാസികൾ സർവ്വകക്ഷി ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന ഹൈവേ മാർച്ചിൽ ഉന്നയിച്ചു.

പുതുപ്പാടി ഗ്രാമപഞ്ചായത്ത് മെമ്പർ നജുമുന്നീസ ഷെരീഫ് ബഹുജന ധർണ്ണ ഉദ്ഘാടനം ചെയ്തു. കെ.സി ഹംസ അധ്യക്ഷത വഹിച്ച ചടങ്ങിൽ, വളപ്പിൽ ഷമീർ സ്വാഗത പ്രസംഗം പറഞ്ഞു. നാലാം വാർഡ് മെമ്പർ ഐബി റെജി, മുൻ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഇ.കെ വിജയൻ, ജൗഹർ അടിവാരം, ജിജോ പുളിക്കൽ, മുൻ ഗ്രാമപഞ്ചായത്ത്‌ അംഗം മുത്തു അബ്ദുൾ സലാം, മഹല്ല് പ്രസിഡന്റ് കെ. മജീദ് ഹാജി, ശശി മാളികവീട്, ഹമീദ് ചേളാരി, ഷിഹാബ് അടിവാരം, അസീസ് പി.കെ എന്നിവർ സമരവേദിയിൽ പ്രസംഗിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button