ThiruvananthapuramKeralaLatest NewsNews

ചൂട് ഒഴിയുന്നു: ഇന്ന് കേരളത്തിൽ വേനൽ മഴ തുടങ്ങുമെന്ന് കാലാവസ്ഥ വകുപ്പ്

ഇന്ന് വൈകുന്നേരത്തോടെ തിരുവനന്തപുരത്തെ മലയോര മേഖലകളില്‍ മഴ പെയ്യാൻ സാധ്യതയുണ്ട്.

തിരുവനന്തപുരം: കടുത്ത ചൂടില്‍ കേരളം വെന്തുരുകുമ്പോള്‍, ആശ്വാസമേകാൻ ഇന്ന് വേനല്‍ മഴ എത്തുമെന്ന് കാലാവസ്ഥാ വകുപ്പ് പ്രവചിച്ചു. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ മഴ ലഭിക്കും. അടുത്തയാഴ്ചയോടെ ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമർദ്ദവും രൂപപ്പെട്ടേക്കും. അതോടെ, സംസ്ഥാനത്തൊട്ടാകെ വേനല്‍മഴ ലഭിക്കുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. അന്തരീക്ഷ ആര്‍ദ്രത കൂടുതലുള്ള പ്രദേശങ്ങളില്‍ കനത്ത മഴ ലഭിക്കും. തെക്കന്‍ കേരളത്തിലാണ് കൂടുതല്‍ മഴയ്ക്ക് സാധ്യത. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം ജില്ലകളില്‍ ഇന്ന് മഴ പെയ്തേക്കുമെന്ന് ഐ.എം.ഡി പ്രവചിച്ചു.

Also read: 396 ദിവസം പിന്നിട്ടിട്ടും പാലം പണി തീർന്നില്ല: സർവ്വകക്ഷി ആക്ഷൻ കമ്മിറ്റി ഹൈവേ മാർച്ചും ബഹുജന ധർണയും നടത്തി

ഇന്ന് വൈകുന്നേരത്തോടെ തിരുവനന്തപുരത്തെ മലയോര മേഖലകളില്‍ മഴ പെയ്യാൻ സാധ്യതയുണ്ട്. കണ്ണൂര്‍, വയനാട് വനമേഖലകളിലും, മലപ്പുറം, പാലക്കാട് ജില്ലകളിലെ അതിര്‍ത്തിയിലും, ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകളിലും, തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിലെ തീരദേശ മേഖലയിലും മഴ ലഭിച്ചേക്കും.

മാര്‍ച്ച് 20 വരെ സംസ്ഥാനത്ത് ശരാശരി വേനല്‍മഴ പെയ്യും. അതിന് ശേഷം ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദ്ദം രൂപപ്പെടാന്‍ സാധ്യതയുണ്ട്. ന്യൂനമർദ്ദത്തിന്റെ സഞ്ചാരപാത വ്യക്തമല്ലെങ്കിലും, കേരളത്തില്‍ വേനൽ മഴയ്ക്ക് സാധ്യതയുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button