Latest NewsNewsIndia

ഹിജാബ്: കര്‍ണാടക ഹൈക്കോടതിയുടെ വിധി ആശങ്കാജനകം: ടി.പി അബ്ദുല്ലകോയ മദനി

തിരുവനന്തപുരം: വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഹിജാബ് നിരോധനം ശരിവച്ചുള്ള ക‍ർണാടക ഹൈക്കോടതിയുടെ വിധി ആശങ്കാജനകമാണെന്ന് കെഎൻഎം സംസ്ഥാന പ്രസിഡന്റ് ടി.പി അബ്ദുല്ലക്കോയ മദനി. ഇസ്ലാമിക വസ്ത്രം ധരിക്കുവാനുള്ള പെൺകുട്ടികളുടെ മൗലികാവകാശത്തെ കോടതി കാണാതെപോയത് ദൗർഭാഗ്യകരമാണ്. വസ്ത്ര വൈവിധ്യം നിലനിൽക്കുന്ന ഒരു രാജ്യത്ത് മുസ്ലിം പെൺകുട്ടികൾക്ക് ഇഷ്ടമുള്ള വസ്ത്രം ധരിക്കുവാനുള്ള അവകാശത്തെ തടയുന്നത് നീതിയാണോയെന്ന് വീണ്ടുവിചാരം നടത്തണമെന്നും അബ്ദുല്ലക്കോയ മദനി ആവശ്യപ്പെട്ടു.

Read Also  :  റഷ്യയുടെ ശക്തി ക്ഷയിക്കുന്നു, യുദ്ധം നിര്‍ത്താന്‍ പുടിന്‍ നിര്‍ബന്ധിതനാകും : അമേരിക്ക

ഹിജാബിന്റെ പേരിൽ വീണ്ടും ജനം തെരുവിലിറങ്ങുന്ന സാഹചര്യം രാജ്യത്തിന്റെ യശസ്സിന് കളങ്കമേൽപ്പിക്കും. മൗലികവകാശങ്ങൾക്ക് വിലക്ക് വെയ്ക്കുന്നത് രാജ്യത്തെ അസഹിഷ്ണുതയാണ് വെളിപ്പെടുത്തുന്നതെന്നും മദനി പറഞ്ഞു.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button