ErnakulamLatest NewsKeralaNattuvarthaNews

ബസിൽ യാത്രക്കാരിയുടെ ബാഗിൽ നിന്ന് പണം മോഷ്ടിച്ചു : തമിഴ്നാട് സ്വദേശിനി അറസ്റ്റിൽ

പാലക്കാട് കൊഴിഞ്ഞാംപാറയിൽ താമസിക്കുന്ന മീനാക്ഷിയെന്ന മസാനിനെയാണ് (20) കളമശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തത്

കളമശ്ശേരി: ബസിൽ യാത്രക്കാരിയുടെ ബാഗിൽ നിന്ന് പണം കവർന്ന കേസിൽ തമിഴ്നാട് സ്വദേശിനി അറസ്റ്റിൽ. പാലക്കാട് കൊഴിഞ്ഞാംപാറയിൽ താമസിക്കുന്ന മീനാക്ഷിയെന്ന മസാനിനെയാണ് (20) കളമശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തത്.

മട്ടാഞ്ചേരി-ആലുവ റൂട്ടിൽ സർവിസ് നടത്തുന്ന സ്വകാര്യ ബസിൽ യാത്ര ചെയ്യുകയായിരുന്ന മഞ്ഞുമ്മൽ സ്വദേശിനി ലക്ഷ്മിക്കുട്ടിയുടെ ബാഗിൽ നിന്ന് പണം കവർന്ന കേസിലാണ് പിടിയിലായത്.

Read Also : അധ്യാപികയെ ലൈംഗിക വേഴ്ചക്ക് ക്ഷണിച്ച സംഭവം: പിഎഫ് നോഡല്‍ ഓഫീസര്‍ക്ക് സസ്പെൻഷൻ

ഇൻസ്പെക്ടർ പി.ആർ. സന്തോഷി‍ന്റെ നേതൃത്വത്തിൽ എസ്.ഐ ലില്ലി, എ.എസ്.ഐ ഷൂക്കൂർ, സി.പി.ഒ ശരണ്യ എന്നിവർ ചേർന്നാണ് അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button