KeralaCinemaLatest NewsNewsIndiaBollywoodEntertainment

‘കശ്മീർ ഫയൽസ് നല്ല സിനിമ, എല്ലാവരും കാണണം’: ബി.ജെ.പി എം.പിമാരോട് പ്രധാനമന്ത്രി നരേന്ദ്ര മോദി

ന്യൂഡൽഹി: വിവേക് ​​അഗ്നിഹോത്രി സംവിധാനം ചെയ്ത ‘ദി കശ്മീർ ഫയൽസ്’ നല്ല സിനിമയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പാർലമെന്ററി പാർട്ടി യോഗത്തിൽ തടിച്ചുകൂടിയ ബി.ജെ.പി എം.പിമാരോട് സിനിമ കാണണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കശ്മീർ ഫയൽസ്, വളരെ നല്ല സിനിമയാണെന്നും ഇനിയും ഇത്തരം സിനിമകൾ ഉണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു.

റിലീസിന് മുമ്പ് തന്നെ ഏറെ ശ്രദ്ധനേടിയ ചിത്രമാണ് ‘ദി കശ്മീർ ഫയൽസ്’. യഥാർത്ഥ കഥ പറയുന്ന ചിത്രം മികച്ച പ്രതികരണം നേടി തിയേറ്ററുകളിൽ മുന്നേറുകയാണ്. തൊട്ടാൽ പൊള്ളുന്ന വിഷയമായതിനാൽ തന്നെ റിലീസിന് മുന്നേ ചിത്രത്തെ അനുകൂലിച്ചും പ്രതികൂലിച്ചും പ്രേക്ഷകരെത്തിയിരുന്നു. കശ്മീരിലെ കലാപം നേരിട്ട് ബാധിച്ച വ്യക്തികളുടെ അനുഭവങ്ങളിൽ നിന്നുമാണ് സംവിധായകൻ വിവേക് അഗ്നിഹോത്രി ചിത്രം രൂപപ്പെടുത്തിയിരിക്കുന്നത്.

Also Read:‘യൂണിഫോം വ്യക്തി ജീവിതത്തിലേക്കുള്ള കടന്നു കയറ്റമല്ല’: ഹൈക്കോടതി വിധിയെ സ്വാഗതം ചെയ്ത് ആക്ടിവിസ്റ്റ് ജോമോൾ ജോസഫ്

അതേസമയം, കശ്മീർ ഫയൽസ് എന്ന ചിത്രത്തിന് കേരളത്തിൽ അപ്രഖാപിത വിലക്ക് ഉള്ളതായി റിപ്പോർട്ട്. മൾട്ടിപ്ലക്‌സ് തീയേറ്ററുകളിൽ പോലും ചിത്രത്തിന്റെ പ്രദർശനം ഒഴിവാക്കി. കശ്മിരിന്റെ അവസ്ഥ കേരളത്തിന് സംഭവിക്കാൻ ഇരിക്കുന്നതിന്റെ സൂചനയാണ് ചിത്രം പ്രദർശിപ്പിക്കാൻ മടിക്കുന്നതിന് പിന്നിലെന്ന് ഹിന്ദുഐക്യവേദി കുറ്റപ്പെടുത്തി. വിരലിൽ എണ്ണാവുന്ന തീയേറ്ററുകളിൽ മാത്രമാണ് കേരളത്തിൽ സിനിമ പ്രദർശനം നടക്കുന്നത്. പ്രേഷകരുടെ ആവശ്യപ്രകാരം ചില തീയേറ്ററുകൾ കൂടി പ്രദർശനത്തിന് തയ്യാറായിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button