Latest NewsUAENewsInternationalGulf

ടെൽ അവീവിലേക്ക് സർവീസ് ആരംഭിക്കാൻ എമിറേറ്റ്‌സ് എയർലൈൻസ്

ദുബായ്: ഇസ്രയേലിലെ ടെൽ അവീവിലേക്ക് സർവ്വീസ് ആരംഭിക്കാനൊരുങ്ങി എമിറേറ്റ്‌സ് എയർലൈൻസ്. ജൂൺ 23 മുതൽ ടെൽ അവീവിലേക്ക് എമിറേറ്റ്‌സ് പ്രതിദിന സർവീസ് ആരംഭിക്കും. ഉച്ചകഴിഞ്ഞ് 3.50 ന് ദുബായിൽ നിന്നും പുറപ്പെടുന്ന വിമാനം പ്രാദേശിക സമയം വൈകിട്ട് 6 ന് ടെൽ അവീവിൽ എത്തും.

Read Also: ആം ആദ്മി പാർട്ടി കേരളത്തിൽ പച്ച പിടിക്കില്ല, ഒരു വർഷത്തിനുള്ളിൽ ബിജെപി ശക്തികേന്ദ്രമായി മാറും: പി.സി ജോര്‍ജ്

വൈകിട്ട് 7.55 ന് ടെൽ അവീവിൽ നിന്നു പുറപ്പെടുന്ന വിമാനം രാത്രി 11.59ന് ദുബായിലെത്തും. ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങളിലേക്ക് കണക്ഷൻ സർവീസുകൾ ലഭ്യമാകാനുള്ള സൗകര്യം കണക്കിലെടുത്താണ് പുതിയ തീരുമാനമെന്ന് അധികൃതർ അറിയിച്ചു.

Read Also: പുടിന്‍ തളരുന്നു, ആക്രമണം തുടങ്ങി മൂന്നാഴ്ചയായിട്ടും യുക്രെയ്‌നിലെ ഒരു നഗരം പോലും പിടിച്ചടക്കാന്‍ കഴിയാതെ റഷ്യ

shortlink

Related Articles

Post Your Comments

Related Articles


Back to top button