KeralaLatest NewsNews

നഗരസഭ പൂട്ടിയ ഹോട്ടലിന്റെ ലൈസൻസ് പുനഃസ്ഥാപിക്കാൻ കൈക്കൂലി: ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ അറസ്റ്റില്‍

കൂത്താട്ടുകുളം: റദ്ദാക്കിയ ലൈസൻസ് പുനഃസ്ഥാപിക്കുന്നത് കൈക്കൂലി വാങ്ങിയ കൂത്താട്ടുകുളം നഗരസഭയിലെ ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ അറസ്റ്റിൽ. ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ ഡി.എസ് ബിജുവിനെ ഇന്നലെ രാത്രിയാണ് വിജിലൻസ് സംഘം അറസ്റ്റ് ചെയ്യുന്നത്. ലോഡ്ജ് ഉടമയിൽ നിന്നുമാണ് ബിജു കൈക്കൂലി വാങ്ങിയത്.

ഓടയിലേക്ക് മാലിന്യം ഒഴുക്കിയ സംഭവത്തിൽ നഗരത്തിലെ ചില സ്ഥാപനങ്ങൾക്കെതിരെ നഗരസഭ നടപടി ആരംഭിച്ചിരുന്നു. ഇതിൽ ആരോഗ്യവിഭാഗം ചുമത്തിയ പിഴ വ്യത്യസ്തമാണെന്ന് ആക്ഷേപം ഉയർന്നു. മീഡിയ കവലയ്ക്ക് സമീപമുള്ള ലോഡ്ജിനെതിരായ നടപടി ഒഴിവാക്കാൻ ഉടമയെ താമസസ്ഥലത്തേക്ക് വിളിച്ചുവരുത്തി 1.5 ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടു എന്നാണ് കേസ്.

Read Also  :  ഡോളറില്‍ നിന്ന് ഇനി യുവാനിലേയ്ക്ക്: ചൈനീസ് കറന്‍സി സ്വീകരിക്കാനൊരുങ്ങി സൗദി

തുക ഒരുമിച്ച് തരാൻ നിർവാഹമില്ലെന്ന് അറിയിച്ച ഉടമയോട് പകുതി തുകയുമായി എത്താൻ ഇദ്ദേഹം ആവശ്യപ്പെട്ടു. ബാക്കി തുകയ്ക്ക് 10 ദിവസം അവധിയും നൽകി. ഇതോടെയാണ്, ലോഡ്ജ് ഉടമ വിജിലൻസിനെ വിവരം അറിയിച്ചത്. തുടർന്ന് ഇവർ നൽകിയ കറൻസി നോട്ടുകൾ ലോഡ്ജ് ഉടമ ബിജുവിന് കൈമാറുകയും പിന്നാലെയെത്തിയ വിജിലൻസ് സംഘം ബിജുവിനെ പിടികൂടുകയുമായിരുന്നു. ഇയാളെ ഇന്ന് കോടതിയിൽ ഹാജരാക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button