Latest NewsIndia

പ്രധാനമന്ത്രി ആവാസ് യോജനയ്ക്ക് കീഴിൽ മധ്യപ്രദേശ് ഗ്രാമങ്ങളിലെ 5 ലക്ഷത്തിലധികം സ്ത്രീകൾക്ക് പുതിയ വീട്

മാർച്ച് 28 ന്, സിയോനിയിൽ നടക്കുന്ന പരിപാടിയിൽ പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും പങ്കെടുക്കുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.

ഭോപ്പാൽ: പ്രധാനമന്ത്രി ആവാസ് യോജന (റൂറൽ) പ്രകാരം നിർമ്മിച്ച പുതിയ വീടുകൾ 5 ലക്ഷത്തിലധികം സ്ത്രീകൾക്ക് മാർച്ച് 28 ന് ലഭിക്കുമെന്ന് അധികൃതർ. പരിപാടിയിൽ, പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുമെന്ന് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാനെ ഉദ്ധരിച്ച് പബ്ലിക് റിലേഷൻസ് വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. ‘ഏതൊരാൾക്കും, പ്രത്യേകിച്ച് സ്ത്രീകൾക്ക് സ്വന്തമായി ഒരു വീട് ലഭിക്കുന്നത് സന്തോഷത്തിന്റെ ഒരു പ്രത്യേക നിമിഷമാണ്,’ ചൗഹാൻ പറഞ്ഞു.

ചൊവ്വാഴ്ച നടന്ന വീഡിയോ കോൺഫറൻസിലൂടെ, മുതിർന്ന ഉദ്യോഗസ്ഥരുമായി മഹത്തായ ഇവന്റിനുള്ള ഒരുക്കങ്ങൾ അവലോകനം ചെയ്യുന്നതിനിടെയാണ് അദ്ദേഹം ഇത് പറഞ്ഞത്. ചടങ്ങ് അവിസ്മരണീയമാക്കാൻ, ജില്ലാ കളക്ടർമാർ, ജനപ്രതിനിധികൾ, ഗുണഭോക്തൃ കുടുംബങ്ങൾ എന്നിവർക്ക് മുഖ്യമന്ത്രി നിർദ്ദേശം നൽകിയതായി ഉദ്യോഗസ്ഥർ പറഞ്ഞു. മാർച്ച് 28 ന്, സിയോനിയിൽ നടക്കുന്ന പരിപാടിയിൽ പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും പങ്കെടുക്കുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.

സർപഞ്ചുമാർ, ഗ്രാമത്തിലെ മുതിർന്നവർ, പ്രമുഖർ എന്നിവരെ മുഖ്യാതിഥികളായി ക്ഷണിക്കുമെന്നും, പരിപാടി തത്സമയം സംപ്രേക്ഷണം ചെയ്യാനുള്ള ക്രമീകരണം ഏർപ്പെടുത്തുമെന്നും മുഖ്യമന്ത്രി അറിയിച്ചു. പുതിയ വീടുകൾ നിർമിച്ച 18,298 ഗ്രാമപഞ്ചായത്തുകളിലെ ജനപ്രതിനിധികളുടെ സാന്നിധ്യത്തിൽ, ഗൃഹപ്രവേശ ചടങ്ങുകൾ നടക്കും. ജില്ലാ, താലൂക്ക്, ഗ്രാമപഞ്ചായത്ത് തലങ്ങളിലാണ് ചടങ്ങ് നടക്കുകയെന്നും ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button