Latest NewsIndia

‘കാശ്മീരി പണ്ഡിറ്റുകൾക്ക് നടന്ന ക്രൂരതയിൽ കോൺഗ്രസിന് പങ്ക്, ഭീകരൻ യാസിൻ മാലികിനെ മൻമോഹൻ ക്ഷണിച്ചത് എന്തിന്?- നിർമല

സ്വാതന്ത്ര്യത്തിന് ശേഷം, ആർട്ടിക്കിൾ 370ന് കീഴിൽ കശ്മീരിൽ ഉണ്ടായിരുന്നത് സമാധാനമില്ലായ്മ മാത്രമായിരുന്നു.

ന്യൂഡൽഹി: കശ്മീരി പണ്ഡിറ്റുകളുടെ പലായനത്തിൽ കോൺഗ്രസ് സർക്കാരിനെതിരെ ആഞ്ഞടിച്ച് ധനമന്ത്രി നിർമ്മല സിതാരാമൻ. ഇന്ത്യൻ എയർഫോഴ്സ് ഉദ്യോഗസ്ഥനെ കൊന്നുവെന്ന് സ്വയം സമ്മതിച്ച കശ്മീരി വിഘടനവാദി യാസിൻ മാലികിനെ, അന്നത്തെ ഇന്ത്യൻ പ്രധാനമന്ത്രി മൻമോഹൻ സിംഗ് സ്വന്തം ഔദ്യോഗിക വസതിയിലേക്ക് ക്ഷണിച്ച് ഹസ്തദാനം ചെയ്തത് എന്തിനാണെന്ന് കോൺഗ്രസ് ഉത്തരം പറയണമെന്നും മന്ത്രി പറഞ്ഞു.

വിവേക് അഗ്നിഹോത്രി സംവിധാനം ചെയ്ത, ‘ദ കശ്മീർ ഫയൽസ്’ കശ്മീരി പണ്ഡിറ്റിന് എന്ത് സംഭവിച്ചു എന്നതിനെ കുറിച്ചുള്ള കയ്‌പ്പേറിയ സത്യമാണ് ചൂണ്ടിക്കാട്ടുന്നത്. ഹിന്ദുക്കൾ അനുഭവിച്ച യാതനകളുടെ നേർ പതിപ്പാണ് സിനിമ. കശ്മീർ ഫയൽസ് ചർച്ചയാകുമ്പോൾ, അവർ അന്നനുഭവിച്ച ദുരവസ്ഥയും ചർച്ച ചെയ്യപ്പെടേണ്ടതുണ്ടെന്ന് മന്ത്രി അറിയിച്ചു. സ്വാതന്ത്ര്യത്തിന് ശേഷം, ആർട്ടിക്കിൾ 370ന് കീഴിൽ കശ്മീരിൽ ഉണ്ടായിരുന്നത് സമാധാനമില്ലായ്മ മാത്രമായിരുന്നു.

എന്നാൽ, നരേന്ദ്രമോദി സർക്കാർ 370 റദ്ദാക്കിയതിന് ശേഷം കശ്മീരിൽ സമാധാനം പുനഃസ്ഥാപിച്ചതായി നിർമ്മല സീതാരാമൻ വ്യക്തമാക്കി. പാർലമെന്റിൽ ജമ്മുകശ്മീരിനുള്ള ബജറ്റ് അവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു കേന്ദ്രമന്ത്രി. കശ്മീരി പണ്ഡിറ്റുകളുടെ പലായനം കോൺഗ്രസ് ഇപ്പോഴും നിഷേധിക്കുകയാണെന്നും, നരേന്ദ്രമോദി സർക്കാരാണ് കശ്മീരിൽ സമാധാനം പുനഃസ്ഥാപിച്ചതെന്നും നിർമല പറഞ്ഞു.

കശ്മീരി പണ്ഡിറ്റുകൾക്ക് നൽകിയ എല്ലാ വാഗ്ദാങ്ങളും കേന്ദ്രസർക്കാർ നിറവേറ്റും. താഴ്‌വരയിൽ തന്നെ 1025 ട്രാൻസിറ്റ് സൗകര്യങ്ങൾ പൂർത്തിയായിട്ടുണ്ട്. 1488 യൂണിറ്റുകൾ നിർമ്മാണത്തിന്റെ വിവിധ ഘട്ടങ്ങളിലാണ്. ട്രാൻസിറ്റ് താമസസ്ഥലങ്ങളിൽ താമസിക്കുന്നവർക്ക് സാമ്പത്തിക സഹായവും ഭക്ഷണവും നൽകുന്നുണ്ട്. താഴ്‌വരയിലെ 4678 കശ്മീരി പണ്ഡിറ്റുകൾക്ക് സർക്കാർ ജോലി നൽകിയിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button