ThrissurKeralaNattuvarthaLatest NewsNews

വിദ്യാർത്ഥിയെ റാഗ് ചെയ്ത് മർദ്ദിച്ചെന്ന് പരാതി

കുന്നത്തങ്ങാടി വെളുത്തൂര്‍ സ്വദേശിയും ഒന്നാംവര്‍ഷ ബി.എ മള്‍ട്ടിമീഡിയ വിദ്യാർത്ഥിയുമായ ആദിലിനെയാണ് മൂന്നാം വര്‍ഷ വിദ്യാർഥികള്‍ സംഘം ചേര്‍ന്ന് മർദ്ദിച്ചത്

തൃശൂര്‍: കോളേജ് വിദ്യാർത്ഥിയെ റാഗ് ചെയ്ത് മർദിച്ചെന്ന് പരാതി. എല്‍ത്തുരുത്ത് സെന്‍റ് അലോഷ്യസ് കോളജില്‍ ആണ് സംഭവം.

കുന്നത്തങ്ങാടി വെളുത്തൂര്‍ സ്വദേശിയും ഒന്നാംവര്‍ഷ ബി.എ മള്‍ട്ടിമീഡിയ വിദ്യാർത്ഥിയുമായ ആദിലിനെയാണ് മൂന്നാം വര്‍ഷ വിദ്യാർഥികള്‍ സംഘം ചേര്‍ന്ന് മർദ്ദിച്ചത്.

Read Also : തെരഞ്ഞെടുപ്പുകളിൽ സമൂഹ മാധ്യമങ്ങളുടെ ഇടപെടൽ അവസാനിപ്പിക്കണം: കേന്ദ്രത്തോട് ആവശ്യവുമായി സോണിയ ഗാന്ധി

മർദ്ദനത്തിൽ പരിക്കേറ്റ ആദില്‍, ജില്ല സഹകരണ ആശുപത്രിയില്‍ ചികിത്സയിലാണ്. മുഖത്തും ശരീരത്തിലും മർദ്ദനമേറ്റതിന്‍റെ പാടുകളുണ്ട്. സംഭവത്തിൽ, വെസ്റ്റ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button