Latest NewsNewsFootballSports

ജയിച്ചിട്ടും എടികെ പുറത്ത്: ഐഎസ്എല്ലില്‍ ബ്ലാസ്റ്റേഴ്സ്-ഹൈദരാബാദ് ഫൈനല്‍

മുംബൈ: ഇന്ത്യൻ സൂപ്പർ ലീഗിലെ ആദ്യപാദത്തിലെ തകര്‍പ്പന്‍ ജയത്തിന്‍റെ മികവില്‍ ഹൈദരാബാദ് എഫ്സി ഫൈനലിൽ. രണ്ടാംപാദ സെമിയിൽ മികച്ച പ്രകടനം പുറത്തെടുത്ത എടികെ മോഹന്‍ ബഗാൻ എതിരില്ലാത്ത ഒരു ഗോളിന് ഹൈദരാബാദിനെ പരാജയപ്പെടുത്തി. എന്നാൽ, ആദ്യപാദത്തില്‍ നേടിയ 3-1 വിജയത്തിന്‍റെ കരുത്തിലാണ് (3-2) ഹൈദരാബാദിന്‍റെ ഫൈനല്‍ പ്രവേശം.

ഞായറാഴ്ട നടക്കുന്ന കിരീടപ്പോരില്‍ കേരളാ ബ്ലാസ്റ്റേഴ്സാണ് ഹൈദരാബാദിന്‍റെ എതിരാളികള്‍. ഇതാദ്യമായാണ് ഹൈദരാബാദ് ഐഎസ്എല്‍ ഫൈനലിലെത്തുന്നത്. ഞായറാഴ്ചത്തെ ഫൈനലില്‍ ആര് ജയിച്ചാലും ഇത്തവണ പുതിയ ചാമ്പ്യന്മാരുടെ ഉദയം കാണാം.

തുടക്കം മുതല്‍ ആക്രമണങ്ങളുമായി ഹൈദരാബാദ് ബോക്സിലേക്ക് ഇരച്ചെത്തിയ എടികെ രണ്ടാം പകുതിയിലെ 79-ാം മിനിറ്റിലാണ് റോയ് കൃഷ്ണയിലൂടെ ലീഡെടുത്തത്. ലിസ്റ്റണ്‍ കൊളാസോയുടെ പാസില്‍ നിന്നായിരുന്നു കൃഷ്ണയുടെ ഗോള്‍. ലീഡെടുത്തശേഷവും ബഗാന് നിരവധി അവസരങ്ങള്‍ ലഭിച്ചെങ്കിലും അതൊന്നും ലക്ഷ്യത്തിലെത്തിക്കാൻ കഴിഞ്ഞില്ല.

അതേസമയം, ജംഷഡ്പൂര്‍ എഫ്‌സിയെ പരാജയപ്പെടുത്തിയാണ് ബ്ലാസ്റ്റേഴ്‌സ് കലാശപ്പോരിന് യോഗ്യത നേടിയത്. 2016ന് ശേഷം, ആദ്യമായിട്ടാണ് ബ്ലാസ്റ്റേഴ്‌സ് ഫൈനലിലെത്തുന്നത്. രണ്ടാംപാദ സെമിയിൽ, തിലക് മൈദാനില്‍ ഇരുവരും ഓരോ ഗോള്‍ നേടി പിരിഞ്ഞെങ്കിലും ആദ്യപാദത്തില്‍ നേടിയ 1-0ത്തിന്റെ ജയം ബ്ലാസ്റ്റേഴ്‌സിന് തുണയായി. അഡ്രിയാന്‍ ലൂണയാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ ഗോള്‍ നേടിയത്. പ്രണോയ് ഹാള്‍ഡറാണ് ജംഷഡ്പൂരിന്‍റെ ഗോള്‍ നേടിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button