IdukkiKeralaNattuvarthaLatest NewsNews

നിയന്ത്രണം വിട്ട കാര്‍ വഴിയാത്രക്കാരിയെ ഇടിച്ച്‌ തെറിപ്പിച്ചു : ഗുരുതര പരിക്ക്, വൈദ്യുതി തൂണും തകര്‍ന്നു

പ്ലാത്തോട്ടത്തില്‍ സുജാത (60) യെ ആണ് കാർ ഇടിച്ച് തെറിപ്പിച്ചത്

കുടയത്തൂര്‍: നിയന്ത്രണം വിട്ട കാര്‍ വഴിയാത്രക്കാരിയെ ഇടിച്ച്‌ തെറിപ്പിച്ച്‌ വൈദ്യുതി തൂണ്‍ തകര്‍ത്തു. പ്ലാത്തോട്ടത്തില്‍ സുജാത (60) യെ ആണ് കാർ ഇടിച്ച് തെറിപ്പിച്ചത്. പൂമാല മേത്തൊട്ടി സ്വദേശി സതീഷ് ചന്ദ്രനാണ് കാറോടിച്ചിരുന്നത്. ഇയാള്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.

കോളപ്ര ജങ്ഷന് സമീപം ഇന്നലെ രാവിലെ 7.15 നായിരുന്നു അപകടം. മൂലമറ്റം ഭാഗത്തു നിന്നും വന്ന കാര്‍ നിയന്ത്രണം വിട്ട് റോഡിലൂടെ നടന്നു വരികയായിരുന്ന സുജാതയെ ഇടിച്ചതിനു ശേഷം വൈദ്യുതി തൂണിലേക്ക് ഇടിച്ചു കയറി.

Read Also : കാണ്ഡഹാർ ഹൈജാക്ക്: സഹൂർ മിസ്‌ത്രിക്ക് പിന്നാലെ റാഞ്ചികളുടെ തലവൻ സഫറുള്ള ജമാലിയും അജ്ഞാതരാൽ കൊല്ലപ്പെട്ടു

ഇടിയുടെ ആഘാതത്തില്‍ താഴ്ചയിലേക്ക് വീണ സുജാതയെ ഓടിക്കൂടിയ നാട്ടുകാര്‍ പുറത്തെത്തിച്ച്‌ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. പരിക്ക് ഗുരുതരമായതിനാല്‍ പിന്നീട് കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.

കാര്‍ ഡ്രൈവര്‍ ഉറങ്ങി പോയതാണ് അപകടകാരണമെന്നാണ് സൂചന. കോളപ്ര ജംഗ്ഷനില്‍ നിന്നും പാല്‍ വാങ്ങി വീട്ടിലേക്ക് വരുന്നതിനിടെയാണ് സുജാതയെ കാര്‍ ഇടിച്ചിട്ടത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button