Latest NewsIndiaNews

‘പെൺകുട്ടികൾ തീവ്രവാദ സംഘടനയിലെ അംഗങ്ങൾ, എന്ത് പറയണമെന്ന് അവർക്ക് പരിശീലനം ലഭിച്ചു’: ഉഡുപ്പി കോളേജ് വി.പി

ബംഗളൂരു: ഹിജാബ് നിരോധനത്തിലെ കർണാടക ഹൈക്കോടതി വിധിയെ വെല്ലുവിളിച്ചു കൊണ്ട് രംഗത്ത് വരുന്ന പെൺകുട്ടികൾക്കെതിരെ ഗുരുതര ആരോപണവുമായി ഉഡുപ്പി കോളേജ് വൈസ് പ്രസിഡന്റ് യശ്പാൽ സുവർണ രംഗത്ത്. പെൺകുട്ടികൾ തീവ്രവാദ സംഘടനയിലെ അംഗങ്ങളാണെന്ന് അദ്ദേഹം ആരോപിച്ചു. ഹിജാബ് നിരോധനത്തിനെതിരെ ഹർജിയുമായി കോടതിയെ സമീപിച്ച പെൺകുട്ടികളെയാണ് സുവർണ അപമാനിച്ചത്. കോടതി വിധിക്കെതിരെ പത്രസമ്മേളനം നടത്തി പ്രസംഗിച്ച പെൺകുട്ടികൾ തീവ്രവാദ സംഘടനകളിൽ അംഗങ്ങൾ ആയവരാണെന്ന് അദ്ദേഹം ആരോപിച്ചു.

‘കോടതിയെ സമീപിച്ച ആ 6 പെൺകുട്ടികൾ ആദ്യം പറഞ്ഞത് കോടതി വിധിയെ അംഗീകരിക്കുമെന്നും മാനിക്കുമെന്നുമായിരുന്നു. എന്നാൽ, വിധി വന്നപ്പോൾ അവർ ചെയ്തതെന്താണ്? അവർ വിദ്യാർത്ഥിനികൾ അല്ല എന്ന് ഞാൻ നേരത്തെ പറഞ്ഞിരുന്നല്ലോ. ഇപ്പോൾ, അവർ തന്നെ അത് സമ്മതിക്കുകയാണ്. തീവ്രവാദ സംഘടനകളുടെ അംഗങ്ങളാണ് അവർ. വിധി പ്രഖ്യാപിച്ച മൂന്ന് ജഡ്ജിമാർക്കെതിരെ അവർ നടത്തിയ പ്രസ്താവനകൾ തന്നെ അതിനുദാഹരണം. ഹൈദരാബാദിൽ നിന്നുമുള്ള തീവ്രവാദ സംഘടന ഇവിടെയെത്തി, മാധ്യമങ്ങളോട് എങ്ങനെ മറുപടി പറയണം എന്ന് വിദ്യാർത്ഥിനികളെ പരിശീലിപ്പിച്ചു’, സുവർണ ആരോപിച്ചു.

Also Read: തിരഞ്ഞെടുപ്പിലെ ബിജെപിയുടെ വമ്പന്‍ വിജയം കര്‍ഷക സംഘടനകളെ തളര്‍ത്തുന്നു : കിസാന്‍ മോര്‍ച്ച പിളര്‍പ്പിലേയ്‌ക്കെന്ന് സൂചന

ഉത്തരവാദിത്തപ്പെട്ട ഏജൻസികൾ ഇവർക്കെതിരെ കേസെടുക്കണമെന്നാണ് തനിക്ക് പറയാനുള്ളതെന്നും അദ്ദേഹം എ.എൻ.ഐയോട് പ്രതികരിച്ചു. ഇത്തരം പരാമർശം നടത്തുന്നവർ ഇവിടെ പഠിക്കാനോ ജോലി ചെയ്യാനോ പാടുള്ളതല്ലെന്നും അവരുടെ വിശ്വാസങ്ങൾ തുടരാൻ കഴിയുന്ന രാജ്യത്തേക്ക് അവർക്ക് പോകാമെന്നും സുവർണ പരിഹസിച്ചു.

‘പ്രശ്നങ്ങൾ പരിഹരിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്. പക്ഷെ, അവരുടെ ലക്ഷ്യം അതല്ലെന്ന് വ്യക്തം. അവർക്ക് പഠിക്കണ്ട. അവർക്ക് പരീക്ഷ എഴുതേണ്ട. വിദ്യാഭ്യാസ സിസ്റ്റം തകർക്കുക, മറ്റ് വിദ്യാർത്ഥികളെ ബുദ്ധിമുട്ടിക്കുക എന്നതാണ് അവരുടെ ഉദ്ദേശം. പഠിക്കണമെന്നുണ്ടെങ്കിൽ കോടതി പറയുന്നത് അനുസരിക്കാൻ നോക്ക്. കോടതി പറയുന്നത് പാലിക്കാൻ കഴിയാത്തവർ ഇന്ത്യയിൽ തുടരാൻ അർഹതയില്ലാത്തവരാണ്’, സുവർണ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button