Latest NewsIndiaNews

നിസ്‌ക്കാര തൊപ്പി ധരിച്ച് ആണ്‍കുട്ടികള്‍ സ്‌കൂളുകളില്‍

റായ്ചൂര്‍ : കര്‍ണാടക ഹൈക്കോടതി ഹിജാബ് നിരോധിച്ചതിനു പിന്നാലെ, രാജ്യത്ത് അനാവശ്യ വിവാദങ്ങള്‍ ഉണ്ടാക്കാന്‍ ശ്രമം. റായ്ച്ചൂരിലെ സ്‌കൂളുകളില്‍ ന്യൂനപക്ഷ സമുദായത്തിലെ ആണ്‍കുട്ടികള്‍ യൂണിഫോം നിയമങ്ങള്‍ ലംഘിച്ച് നിസ്‌ക്കാര തൊപ്പി ധരിച്ചെത്തി. ദേശീയ മാധ്യമമാണ് ഇത് സംബന്ധിച്ചുള്ള വിവരങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്.

Read Also : 2000 കോടി കടമെടുക്കാനൊരുങ്ങി കേരള സർക്കാർ

ഹിജാബിനെതിരെയുള്ള കര്‍ണാടക ഹൈക്കോടതിയുടെ വിധി വന്ന് ദിവസങ്ങള്‍ക്ക് ശേഷമാണ് കര്‍ണാടകയിലെ ഒരു സ്‌കൂളില്‍, ആണ്‍കുട്ടികള്‍ തൊപ്പി ധരിച്ചെത്തിയത്. റായ്ച്ചൂരിലെ ഉറുദു സ്‌കൂളിലെ അധ്യാപകനായ തഖിയ്യ, തൊപ്പിധരിച്ച ആണ്‍കുട്ടികളെ സ്‌കൂള്‍ കാമ്പസിലേയ്ക്ക് പ്രവേശിക്കുന്നത് തടഞ്ഞു. ക്ലാസ് മുറിയില്‍ പ്രവേശിക്കുന്നതിന് മുമ്പ് കുട്ടികളോട് തൊപ്പി മാറ്റാന്‍ ആവശ്യപ്പെട്ടു. തൊപ്പി ധരിച്ച ആണ്‍കുട്ടിയെ തടയാന്‍ സ്‌കൂള്‍ അധ്യാപകന്‍ ശ്രമിക്കുന്നതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button