Latest NewsNewsIndia

ചരിത്രത്തിലാദ്യം: ജമ്മു കശ്മീര്‍ വഖഫ് ബോര്‍ഡിന്റെ തലപ്പത്തേക്ക് ബി.ജെ.പി നേതാവ്, എതിർപ്പുമായി പ്രതിപക്ഷം

സ്‌കൂളുകള്‍, യൂണിവേഴ്‌സിറ്റികള്‍, ആശുപത്രികള്‍ എന്നിവ നിര്‍മിക്കുന്നതിനും പ്രാധാന്യം നല്‍കും.

ശ്രീനഗര്‍: ചരിത്രത്തിലാദ്യമായി ജമ്മു കശ്മീര്‍ വഖഫ് ബോര്‍ഡിന്റെ നേതൃസ്ഥാനത്തേക്ക് ബി.ജെ.പി നേതാവിനെ തെരഞ്ഞെടുത്തു. ബി.ജെ.പിയുടെ ദേശീയ എക്‌സിക്യൂട്ടീവ് മെമ്പറായ ഡോ. ധരക്ഷന്‍ അന്‍ഡ്രാബിയെയാണ് വഖഫ് ബോര്‍ഡ് ചെയര്‍പേഴ്‌സണായി തെരഞ്ഞെടുത്തത്. ഈ സ്ഥാനത്തെത്തുന്ന ആദ്യ വനിത കൂടിയാണ് ഇവര്‍. മതസ്ഥാപനങ്ങളുടെ നിര്‍മാണവും നടത്തിപ്പും മാത്രമായിരിക്കില്ല ബോര്‍ഡിന്റെ പ്രധാന ഉത്തരവാദിത്തമെന്ന് ധരക്ഷന്‍ അന്‍ഡ്രാബി പ്രതികരിച്ചു.

‘സ്‌കൂളുകള്‍, യൂണിവേഴ്‌സിറ്റികള്‍, ആശുപത്രികള്‍ എന്നിവ നിര്‍മിക്കുന്നതിനും പ്രാധാന്യം നല്‍കും. നാരായണാ ഹോസ്പിറ്റല്‍, ശ്രീ മാതാ വൈഷ്‌ണോ ദേവീ സര്‍വകലാശാല എന്നിവ മാതൃകയാക്കാവുന്നതാണ്. നിറത്തിന്റെയോ വര്‍ഗത്തിന്റെയോ മതത്തിന്റെയോ വ്യത്യാസമില്ലാതെ എല്ലാവര്‍ക്കും ബോര്‍ഡിന്റെ പ്രവര്‍ത്തനങ്ങള്‍ ഗുണകരമായിരിക്കും’- അവര്‍ പറഞ്ഞു.

Read Also: ഹിജാബ് ധരിക്കാതെ ക്ലാസില്‍ ഇരിക്കില്ല:ഹിജാബ് ധരിച്ചവരെ കോളേജില്‍ പ്രവേശിപ്പിച്ചില്ല,വിട്ടീലേക്ക് മടങ്ങി പെണ്‍കുട്ടികള്‍

അതേസമയം, വഖഫ് ബോര്‍ഡ് നിലപാടിനെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തെത്തി. ഒരു ബി.ജെ.പി പ്രതിനിധിയെ ജമ്മു കശ്മീര്‍ വഖഫ് ബോര്‍ഡിന്റെ ചുമതല ഏല്‍പ്പിക്കുന്നത് ‘മതസ്ഥാപനങ്ങളില്‍ ആര്‍.എസ്.എസിന്റെ പ്രത്യയശാസ്ത്രം’ നടപ്പിലാക്കാനുള്ള ബി.ജെ.പിയുടെ നീക്കത്തിന്റെ അടുത്ത ചുവടാണെന്നാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ ആരോപിക്കുന്നത്. പി.ഡി.പി നേതാവും മുന്‍ എം.എല്‍.എയുമായ ഫിര്‍ദൗസ് തക് നിയമനത്തെ വിമര്‍ശിച്ച് രംഗത്തെത്തിയിട്ടുണ്ട്. ഇസ്‌ലാമിക് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും പള്ളികളുടെയും നടത്തിപ്പ് കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്ന സ്ഥാപനമാണ് വഖഫ് ബോര്‍ഡ്. മുസ്‌ലിം ഭൂരിപക്ഷമുള്ള ഇന്ത്യയിലെ കേന്ദ്രഭരണ പ്രദേശം കൂടിയാണ് ജമ്മു കശ്മീര്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button