Latest NewsIndia

നിറങ്ങളുടെ ഉത്സവം: ഇന്ന് ഹോളി, ഗോരഖ്പൂരിൽ ഹോളി ആഘോഷങ്ങൾക്ക് നിയുക്ത മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നേതൃത്വം നൽകും

ദീപാവലിക്ക് ശേഷമുള്ള രണ്ടാമത്തെ വലിയ ഉത്സവമായി കണക്കാക്കപ്പെടുന്ന ഹോളി ജാതിമത വ്യത്യാസമില്ലാതെ എല്ലാവരും ഒരുപോലെ കൊണ്ടാടുന്നു.

ന്യൂഡൽഹി: നിറങ്ങളിൽ നീരാടിയും, വർണ്ണങ്ങൾ വാരി വിതറിയും രാജ്യം ഇന്ന് ഹോളി ആഘോഷിക്കുന്നു. ഉത്തരേന്ത്യയിലെ പ്രധാന ആഘോഷമാണ് ഹോളി. കുട്ടികളും മുതിര്‍ന്നവരും ഒരുപോലെ ഹോളി ആഘോഷത്തില്‍ പങ്കുചേരുന്നു. ദീപാവലിക്ക് ശേഷമുള്ള രണ്ടാമത്തെ വലിയ ഉത്സവമായി കണക്കാക്കപ്പെടുന്ന ഹോളി ജാതിമത വ്യത്യാസമില്ലാതെ എല്ലാവരും ഒരുപോലെ കൊണ്ടാടുന്നു.

ശീതകാലത്തിന്റെ അവസാനമിട്ട്, വസന്തകാലത്തെ സ്വാഗതം ചെയ്യുന്ന സമയമാണ് ഹോളി. ചരിത്രപരമായി ഇതിന്, വളരെയധികം പ്രാധാന്യമുണ്ട്. നാടോടിക്കഥകള്‍ മുതല്‍ പാട്ടുകള്‍ വരെ ഈ ഉത്സവത്തെക്കുറിച്ച് നിങ്ങള്‍ക്ക് കണ്ടെത്താന്‍ കഴിയും. നന്മയുടെ ആഘോഷമായാണ് ഈ ഉത്സവം അടയാളപ്പെടുത്തുന്നതെന്ന് പലരും വിശ്വസിക്കുന്നു. പരമ്പരാഗത ആചാര അനുഷ്ഠാനങ്ങളോടെയാണ് ഹോളി ആഘോഷം ഇന്ത്യയില്‍ നടന്നുവരുന്നത്.

രണ്ടു ദിവസമായാണ് ഹോളി ആഘോഷിക്കുന്നത്. ഹോളിഗ ദഹന്‍, ധുലന്ദി എന്നിവയാണ് അവ. രണ്ടാമത്തെ ദിനമായ ധുലന്ദിയാണ് വര്‍ണങ്ങളുടെ ദിനം. ആളുകള്‍ തമ്മില്‍ പരസ്പരം നിറങ്ങള്‍ വിതറുമ്പോള്‍ ശത്രുത അകലുമെന്നതാണ് വിശ്വാസം.

അതേസമയം, ഗോരഖ്പൂരിൽ നടന്ന ‘ഹോളിക ദഹൻ’ ഘോഷയാത്രക്ക് യു.പി മുഖ്യമന്ത്രി യോഗി നേതൃത്വം നൽകി. കോവിഡ് മഹാമാരി കാരണം, കഴിഞ്ഞ രണ്ട് വർഷമായി ഈ പരിപാടികൾ സംസ്ഥാനത്ത് നടന്നിരുന്നില്ല. മഹന്ത് ദിഗ്വിജയ്നാഥ്, യോഗി മഹന്ത് വൈദ്യനാഥ് എന്നിവർക്ക് ശേഷം പീഠത്തിന്റെ തലവനായ യോഗി ആദിത്യനാഥ് സാമൂഹിക സൗഹാർദ്ദ സമീപനങ്ങളിലാണ് ആഘോഷങ്ങൾ നടത്തുന്നതെന്ന് തിവാരി അഭിപ്രായപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button