KeralaLatest NewsNews

പര്‍ദ്ദയ്ക്കും ഹിജാബിനുമുള്ളില്‍ സ്വര്‍ണം കടത്താന്‍ ശ്രമം, 40 ലക്ഷത്തിന്റെ സ്വര്‍ണം പിടിച്ചെടുത്തു

പിടിയിലായ യുവതി സ്വര്‍ണക്കടത്ത് സംഘത്തിന്റെ കണ്ണി

കണ്ണൂര്‍: പര്‍ദ്ദയ്ക്കും ഹിജാബിനുമുള്ളില്‍ സ്വര്‍ണം ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച യുവതി കസ്റ്റംസിന്റെ പിടിയിലായി. കണ്ണൂര്‍ വിമാനത്താവളത്തിലാണ് സംഭവം. 40 ലക്ഷത്തിന്റെ സ്വര്‍ണമാണ് യുവതിയില്‍ നിന്നും പിടികൂടിയത്.

Read Also : കഞ്ചാവുമായി സ്കൂട്ടറിലെത്തി : വാഹനമോടിച്ച് ഭീതിപരത്തിയ ശേഷം ഓടി രക്ഷപ്പെട്ടു

ശനിയാഴ്ച പുലര്‍ച്ചെ ഗള്‍ഫില്‍ നിന്നും വിമാനത്തിലെത്തിയ കതിരൂര്‍ പൊന്യം സ്വദേശിനി റുബീനയാണ് പിടിയിലായത്. ഇവരെ കസ്റ്റംസ് ചോദ്യം ചെയ്തു വരികയാണെന്നാണ് വിവരം. വിമാനത്താവളത്തിലെ ചെക്കിങ് പോസ്റ്റിലെത്തിയപ്പോള്‍ പരിഭ്രമം കാണിച്ച യുവതിയെ രഹസ്യമുറിയില്‍ വെച്ചു വനിതാ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പരിശോധിക്കുകയായിരുന്നു.

തുടര്‍ന്നാണ് ഇവര്‍ ദേഹത്ത് ഒളിപ്പിച്ച നിലയിലുള്ള സ്വര്‍ണം പിടികൂടിയത്. പിടിയിലായ യുവതി സ്വര്‍ണക്കടത്ത് സംഘത്തിന്റെ കാരിയറാണെന്ന് സംശയിക്കുന്നതായി കസ്റ്റംസ് വ്യക്തമാക്കി.

കഴിഞ്ഞ ദിവസം കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ വിദേശ കറന്‍സി വേട്ട നടന്നിരുന്നു. 48 ലക്ഷത്തിലധികം രൂപയുടെ വിദേശ കറന്‍സിയുമായി, ബെംഗളൂരു സ്വദേശി ഒമര്‍ ഹവാസാ (51) ണ് പിടിയിലായത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button