KozhikodeLatest NewsKeralaNattuvarthaNews

കോഴിക്കോട് വൻ ലഹരിമരുന്ന് വേട്ട : 70 ലക്ഷം രൂപയുടെ മയക്കുമരുന്നുകളുമായി യുവാവ് പിടിയിൽ

മാങ്കാവ് സ്വദേശിയായ ഫസലുദ്ദീൻ്റെ (36) വീട്ടിൽ നിന്നാണ് ലഹരി വസ്തുക്കൾ പിടികൂടിയത്

കോഴിക്കോട്: 70 ലക്ഷം രൂപയുടെ ലഹരി വസ്തുക്കളുമായി യുവാവ് പിടിയിൽ. മാങ്കാവ് സ്വദേശിയായ ഫസലുദ്ദീൻ്റെ (36) വീട്ടിൽ നിന്നാണ് ലഹരി വസ്തുക്കൾ പിടികൂടിയത്. കോഴിക്കോട് നഗരത്തിലെ സ്കൂളുകളും കോളേജുകളും കേന്ദ്രീകരിച്ച് വിൽപ്പന നടത്താൻ തയ്യാറാക്കി വെച്ച ലഹരി വസ്തുക്കളാണ് എക്സൈസ് സംഘം പിടികൂടിയത്.

Read Also : ഭർത്താവിനോട് പ്രസവിക്കാൻ പറയാൻ പറ്റില്ലല്ലോ? വലിയ പ്രശ്നങ്ങൾ ആണ് ഫെമിനിസത്തിലുള്ളത്: നവ്യ നായർ

ഹാഷിഷ് ഓയിൽ, കൊക്കൈയിൻ, ലഹരി ഗുളികൾ എന്നിവയാണ് പിടിച്ചെടുത്തത്. 83 എൽ.എസ്.ഡി. സ്റ്റാമ്പുകളും പിടിച്ചെടുത്തിട്ടുണ്ട്. പിടിയിലായ ഫസലുദ്ദീൻ ഇതിന് മുമ്പും ലഹരി വസ്തുക്കൾ വിൽപ്പന നടത്തിയതിൻ്റെ പേരിൽ ജയിൽവാസം അനുഭവിച്ചിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.

ബാംഗളൂരിൽ നിന്നാണ് പ്രധാനമായും ലഹരി വസ്തുക്കൾ ഇയാൾ എത്തിക്കുന്നത്. ഇയാളെ വടകര നാർക്കോട്ടിക് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button