Latest NewsIndiaNews

അടിമുടി പുതുമ: മന്ത്രിമാർക്ക് ടാർഗറ്റ് പ്രഖ്യാപിച്ച് ഭഗവന്ത് മൻ, പൂർത്തീകരിച്ചില്ലെങ്കിൽ ജനഹിതം പ്രകാരം പുറത്താക്കും

നിയമസഭാ തിരഞ്ഞെടുപ്പിൽ കെജ്രിവാളിന്റെ ആം ആദ്മി പാർട്ടി പഞ്ചാബിൽ ഉജ്ജ്വല വിജയം നേടിയിരുന്നു.

ചണ്ഡീഗഡ്: തന്റെ മന്ത്രിസഭയിലെ എല്ലാ മന്ത്രിമാർക്കും ടാർഗറ്റ് നൽകി പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മൻ. അവ പൂർത്തീകരിച്ചില്ലെങ്കിൽ, മന്ത്രിയെ മാറ്റണമെന്ന് ജനങ്ങൾക്ക് ആവശ്യപ്പെടാൻ അവസരം ഒരുക്കുമെന്ന് ആം ആദ്മി പാർട്ടി അധ്യക്ഷനും, ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാൾ വ്യക്തമാക്കി. പുതിയ സർക്കാരിന്റെ പ്രാരംഭ പ്രഖ്യാപനങ്ങളുടെ വെളിച്ചത്തിൽ, മൂന്ന് ദിവസങ്ങൾക്കുള്ളിൽ തന്നെ ഭഗവന്ത് മൻ ഒരുപാട് മാറ്റങ്ങൾ കൊണ്ടുവന്നതായി അദ്ദേഹം നിരീക്ഷിച്ചു.

Also read: സർക്കാർ 3 ഇരട്ടി പണം തരും, അത് വാങ്ങാൻ ഞങ്ങൾക്ക് വയ്യ, കെ റെയിൽ വേണ്ടവർ വീട് എടുത്തോ: വീട്ടുടമയുടെ പരസ്യം വൈറൽ

നിയമസഭാ തിരഞ്ഞെടുപ്പിൽ കെജ്രിവാളിന്റെ ആം ആദ്മി പാർട്ടി പഞ്ചാബിൽ ഉജ്ജ്വല വിജയം നേടിയിരുന്നു. മൂന്ന് ദിവസം മുൻപാണ് മൻ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. ഭരണത്തിലേറിയ ശേഷം അദ്ദേഹം പഴയ മന്ത്രിമാർക്ക് നൽകിവന്ന സുരക്ഷ, പൊതുജനങ്ങൾക്ക് ഒരുക്കി.

‘പഞ്ചാബിലെ പുതിയ എ.എ.പി സർക്കാർ പാഴായ വിളകൾക്ക് നഷ്ടപരിഹാരം അനുവദിച്ചു. കൂടാതെ, മുഖ്യൻ അഴിമതി വിരുദ്ധ സെല്ലും പ്രഖ്യാപിച്ചു. പൊലീസ് സേനയിലെ 10,000 എണ്ണം ഉൾപ്പെടെ, സംസ്ഥാനത്തെ വിവിധ വകുപ്പുകളിൽ ഒഴിവുള്ള 25,000 തസ്തികകൾ നികത്താൻ മൻ നടപടി സ്വീകരിച്ചു. എം.എൽ.എമാർ ജനങ്ങൾക്കിടയിൽ ഇറങ്ങിച്ചെന്ന് പ്രവർത്തിക്കും’ കെജ്രിവാൾ വിശദമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button