Latest NewsNewsIndia

കശ്മീര്‍ ഫയല്‍സ് സിനിമ കണ്ട് മടങ്ങുകയായിരുന്ന തനിക്ക് നേരെ ബോംബെറിഞ്ഞു:രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്ന് ബിജെപി എംപി

മമതാ ബാനര്‍ജിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരിന് കീഴില്‍ പശ്ചിമ ബംഗാളില്‍ ക്രമസമാധാന നില വഷളാകുന്നു. സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണം.

കൊല്‍ക്കത്ത: വിവാദങ്ങൾക്ക് വഴിയൊരുക്കിയ വിവേക് അഗ്നിഹോത്രിയുടെ കശ്മീര്‍ ഫയല്‍സ് സിനിമ കണ്ട് മടങ്ങുകയായിരുന്ന ബിജെപി എം പിയ്ക്ക് നേരെ ബോംബേറ് നടന്നെന്ന് റിപ്പോർട്ട്. ബംഗാളിൽ വെച്ചായിരുന്നു ബി.ജെ.പി എം.പി ജഗന്നാഥ് സര്‍ക്കാറിന് നേരെയാണ് ബോംബേറ് നടന്നത്.

‘ഞാന്‍ കശ്മീര്‍ ഫയല്‍സ് കണ്ടു മടങ്ങുകയായിരുന്നു. തിരിച്ചുവരുമ്പോള്‍ എന്റെ കാറിന് നേരെ ആരോ ബോംബ് എറിഞ്ഞു, ഞങ്ങള്‍ അതില്‍ നിന്ന് കഷ്ടിച്ചാണ് രക്ഷപ്പെട്ടത്.10 മിനിറ്റിന് ശേഷം പൊലീസ് എത്തി. മമതാ ബാനര്‍ജിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരിന് കീഴില്‍ പശ്ചിമ ബംഗാളില്‍ ക്രമസമാധാന നില വഷളാകുന്നു. സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണം’- ജഗന്നാഥ് സര്‍ക്കാർ ആവശ്യപ്പെട്ടു.

Read Also: ലോകത്തിലെ ജനപ്രിയ നേതാക്കളില്‍ ഒന്നാം സ്ഥാനത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ

‘സംസ്ഥാനത്ത് ക്രമസമാധാന നില വഷളായതിനാല്‍ ബംഗാളില്‍ ആരും സുരക്ഷിതരല്ല. സംസ്ഥാന സര്‍ക്കാര്‍ ജനാധിപത്യത്തെ അട്ടിമറിച്ചിരിക്കുന്നു. സംസ്ഥാനത്ത് നിലവിലുള്ള സ്ഥിതിഗതികള്‍ തടയാന്‍ ആര്‍ട്ടിക്കിള്‍ 356 (രാഷ്ട്രപതി ഭരണം) ഏര്‍പ്പെടുത്തണം. അല്ലാത്തപക്ഷം, ഇത് നിര്‍ത്തില്ല’- ബി.ജെ.പി എം.പി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button