Latest NewsNewsFootballSports

സ്പാനിഷ് ലീഗില്‍ ഇന്ന് എല്‍ ക്ലാസിക്കോ: റയലിൽ സൂപ്പർ താരം കളിക്കില്ല

മാഡ്രിഡ്: സ്പാനിഷ് ലീഗില്‍ ഇന്ന് റയല്‍ മാഡ്രിഡ്-ബാഴ്സലോണ എല്‍ ക്ലാസിക്കോ. ഇന്ത്യൻ സമയം രാത്രി 1.30നാണ് മത്സരം. അതേസമയം, റയല്‍ മാഡ്രിഡ് നിരയില്‍ സൂപ്പര്‍ താരം കരീം ബെന്‍സേമ കളിക്കില്ല. തുടക്കേറ്റ പരിക്കാണ് ബെന്‍സേമക്ക് തിരിച്ചടിയായത്. ലാ ലിഗയിലെ ടോപ് സ്കോററായ ബെന്‍സേമ റയലിന്‍റെ പരിശീലന സെഷനിലും പങ്കെടുത്തിരുന്നില്ല.

അടുത്ത മാസം ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടറില്‍ ചെല്‍സിനിയെ നേരിടാനിറങ്ങുന്ന റയലിന് ബെന്‍സേമയുടെ സാന്നിധ്യം അനിവാര്യമാണ്. ഈ സാഹചര്യത്തില്‍ ബെന്‍സേമയെ കളിപ്പിച്ച് പരിക്ക് വഷളാക്കാന്‍ ടീം തയ്യാറായേക്കില്ല. മയ്യോര്‍ക്കക്കെതിരായ മത്സരത്തിനിടെയാണ് ബെന്‍സേമക്ക് പരിക്കേറ്റത്. ബെന്‍സേമക്ക് പുറമെ പ്രതിരോധനിരയിലെ ഫെര്‍ലാന്‍ഡ് മെന്‍ഡിയും ഇന്ന് റയൽ നിരയിലുണ്ടാവില്ല.

Read Also:- കേരള ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് സന്തോഷ വാർത്ത: സൂപ്പർ താരം കളിക്കും

അതേസമയം, മയ്യോര്‍ക്കക്കെതിരായ മത്സരത്തില്‍ പരിക്കേറ്റ സ്ട്രൈക്കര്‍ റോഡ്രിഗോ ഇന്നത്തെ മത്സരത്തില്‍ കളിക്കും.റയലിന്‍റെ ഹോം ഗ്രൗണ്ടായ സാന്‍റിയാഗോ ബെര്‍ണാബ്യൂവിലാണ് ബാഴ്സലോണയുമായുള്ള എല്‍ ക്ലാസിക്കോ പോരാട്ടം. 28 മത്സരങ്ങളില്‍ 66 പോയന്‍റുമായി ഒന്നാം സ്ഥാനത്തുള്ള റയലിന് ഞായറാഴ്ചത്തെ മത്സരം ജയിച്ചാല്‍ കിരീട സാധ്യതകൾ നിലനിർത്താം.

shortlink

Related Articles

Post Your Comments

Related Articles


Back to top button