Latest NewsNewsIndia

കോവിഷീല്‍ഡിന്റെ രണ്ട് ഡോസുകള്‍ തമ്മിലുള്ള ഇടവേള പുതുക്കി കേന്ദ്രം

ന്യൂഡല്‍ഹി: കോവിഷീല്‍ഡിന്റെ രണ്ട് ഡോസുകള്‍ തമ്മിലുള്ള ഇടവേള പുതുക്കി. മുന്‍പ് ഏര്‍പ്പെടുത്തിയ 12-16 ആഴ്ചകള്‍ക്ക് പകരം ഒന്നാം ഡോസിന് ശേഷം 8-16 ആഴ്ചത്തെ ഇടവേളയില്‍ കോവിഷീല്‍ഡിന്റെ രണ്ടാം ഡോസ് സ്വീകരിക്കാമെന്ന് നാഷണല്‍ ടെക്നിക്കല്‍ അഡൈ്വസറി ഗ്രൂപ്പ് ഓഫ് ഇമ്യൂണൈസേഷന്‍ ശുപാര്‍ശ ചെയ്തു.

‘കോവിഷീല്‍ഡിന്റെ രണ്ടാമത്തെ ഡോസ് 12 മുതല്‍ 16 ആഴ്ച ഇടവേളയില്‍ സ്വീകരിക്കുമ്പോള്‍ ഉണ്ടാകുന്ന ആന്റിബോഡി തന്നെയാണ് എട്ട് ആഴ്ചകള്‍ക്ക് ശേഷം സ്വീകരിക്കുമ്പോഴും ശരീരത്തില്‍ ഉണ്ടാകുന്നതെന്ന് കണ്ടെത്തിയതായി ഔദ്യോഗിക വൃത്തങ്ങള്‍ പറഞ്ഞു. 2021 മെയ് 13ന് എന്‍ടിഎജിഐയുടെ ശുപാര്‍ശകളെ അടിസ്ഥാനമാക്കിയാണ് സര്‍ക്കാര്‍ കോവിഷീല്‍ഡ് വാക്സിന്റെ ഒന്നും രണ്ടും ഡോസുകള്‍ തമ്മിലുള്ള ഇടവേള 6-8 ആഴ്ചയില്‍ നിന്ന് 12-16 ആഴ്ചയായി നീട്ടിയത്. ഇതാണ് ഇപ്പോള്‍ വീണ്ടും കുറച്ചിരിക്കുന്നത് .

അതേസമയം, കൊവാക്‌സിന്‍ ഡോസുകളുടെ ഇടവേള സംബന്ധിച്ച് മാറ്റമൊന്നും നിലവില്‍ എന്‍ടിഎജിഐ ശുപാര്‍ശ ചെയ്തിട്ടില്ല. ആദ്യ ഡോസ് സ്വീകരിച്ച് 28 ദിവസത്തിന് ശേഷമാണ് നിലവില്‍ കൊവാക്‌സിന്‍ രണ്ടാം ഡോസ് എടുക്കാന്‍ അനുവാദമുള്ളത്.

 

shortlink

Related Articles

Post Your Comments


Back to top button