KeralaLatest NewsNews

ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിന് ഓണ്‍ലൈന്‍ ഒഴിവാക്കുന്നു 

തൃശ്ശൂര്‍ : ഗുരുവായൂര്‍ ക്ഷേത്രത്തില്‍, ഭക്തര്‍ക്ക് ദര്‍ശനം നടത്താന്‍ ഇനി ഓണ്‍ലൈന്‍ ബുക്കിംഗിന്റെ ആവശ്യമില്ല. ദര്‍ശനത്തിനുള്ള ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ഒഴിവാക്കാന്‍ ഗുരുവായൂര്‍ ദേവസ്വം ഭരണസമിതി തീരുമാനിച്ചു. ഇത് ഉത്തരവായി വരുന്നതോടെ ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ഒഴിവാകും.

പുതിയ ദേവസ്വം ചെയര്‍മാന്‍ ചുമതലയേറ്റതിനുശേഷം ഞായറാഴ്ച നടന്ന ഭരണസമിതി യോഗത്തിലാണ് തീരുമാനം. ഡോ വി.കെ വിജയനേയും, മുന്‍ എംപി ചെങ്ങറ സുരേന്ദ്രനെയും ദേവസ്വം ഭരണ സമിതിയിലേക്ക് സര്‍ക്കാര്‍ നാമനിര്‍ദ്ദേശം ചെയ്തിരുന്നു. ഇരുവരുടെയും സത്യപ്രതിജ്ഞയ്ക്ക് ശേഷം നടന്ന യോഗത്തില്‍ ഡോക്ടര്‍ വി.കെ വിജയനെ ചെയര്‍മാനായി തെരഞ്ഞെടുത്തു. കേരളവര്‍മ്മ കോളേജ് റിട്ടയേര്‍ഡ് അദ്ധ്യാപകന്‍ ആണ് അദ്ദേഹം.

കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ക്ഷേത്രദര്‍ശനത്തിന് ഏര്‍പ്പെടുത്തിയ കര്‍ശന നിയന്ത്രണങ്ങളുടെ ഭാഗമായാണ് ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ഏര്‍പ്പെടുത്തിയിരുന്നത്. എന്നാല്‍, മാനദണ്ഡങ്ങളില്‍ ഇളവ് വന്നതിനെ തുടര്‍ന്നാണ് ദേവസ്വം ഭരണസമിതി ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ഒഴിവാക്കാന്‍ തീരുമാനിച്ചത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button