KeralaLatest NewsNewsIndia

‘കോടതി പറയുന്നതിനനുസരിച്ച് മാറ്റാനുള്ളതല്ല ഇസ്‍ലാമിക മതാനുഷ്ഠാനങ്ങൾ’: കാന്തപുരം, ഹിജാബ് വിവാദം സുപ്രീം കോടതിയിലേക്ക്

തളിപ്പറമ്പ്: കർണാടകയിൽ നടക്കുന്ന ഹിജാബ് വിഷയത്തിൽ കേരള മുസ്‌ലിം ജമാഅത്ത് സുപ്രീം കോടതിയിൽ അപ്പീൽ നൽകുമെന്ന് കാന്തപുരം എ.പി. അബൂബക്കർ മുസ്‍ലിയാർ. ഇന്ത്യാ രാജ്യത്ത് ഏതു മതക്കാരനും ഏത് ആശയക്കാർക്കും അവരുടെ മതമനുസരിച്ച് ആശയപരമായി പ്രവർത്തിക്കാനും ജീവിക്കാനും ഇന്ത്യൻ ഭരണഘടന പൂർണസ്വാതന്ത്ര്യം നൽകുന്നുണ്ടെന്നും കോടതിവിധികൾക്കനുസരിച്ച് ഇസ്‍ലാമിക മതാനുഷ്ഠാനങ്ങളും ജീവിതരീതികളും മാറ്റാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.

Also Read:പോലീസിന്റെ ഭാഗത്ത് നിന്ന് ഒരു പ്രകോപനം ഉണ്ടാവരുത്, കെ റെയിൽ പ്രതിഷേധങ്ങൾ സൂക്ഷിച്ചു കൈകാര്യം ചെയ്യണമെന്ന് ഡിജിപി

കർണാടകയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് വിലക്കിയതിനെതിരെ വിദ്യാർത്ഥിനികൾ നൽകിയ ഹർജികൾ ഹൈക്കോടതി തള്ളിയ സാഹചര്യത്തിൽ വിധി പുനഃപരിശോധിക്കണമെന്ന് കാന്തപുരം നേരത്തെ പറഞ്ഞിരുന്നു. യൂണിഫോം നിർദ്ദേശിക്കുന്നത് മൗലികാവകാശങ്ങൾക്ക് മേലുള്ള ന്യായമായ നിയന്ത്രണമാണെന്ന് ഹിജാബ് കേസിൽ വിധി പറയുന്നതിനിടെ കോടതി നിരീക്ഷിച്ചിരുന്നു. ഇസ്ലാം മതവിശ്വാസ പ്രകാരം ഹിജാബ് ധരിക്കുന്നത് അനിവാര്യമായ ആചാരമല്ലെന്നും കോടതി വ്യക്തമാക്കിയിരുന്നു.

അതേസമയം, ഹിജാബ് കേസിൽ വിധി പറഞ്ഞ ജഡ്ജിക്കെതിരെ വധഭീഷണി മുഴക്കിയ മൂന്ന് പേരെ കഴിഞ്ഞ ദിവസം പോലീസ് അറസ്റ്റ് ചെതിരുന്നു. തൗഹീത് ജമാഅത്ത് പ്രവർത്തകരാണ് അറസ്റ്റിലായത്. വധഭീഷണിയുടെ പശ്ചാത്തലത്തിൽ ജഡ്ജിമാർക്ക് വൈ കാറ്റഗറി സുരക്ഷ ഏർപ്പെടുത്താൻ തീരുമാനിച്ചെന്ന് കർണാടക മുഖ്യമന്ത്രി അറിയിച്ചു. മൂന്ന് ജഡ്ജിമാരുടെ വസതിയിലും സുരക്ഷ വർധിപ്പിക്കും. മാര്‍ച്ച് 15നാണ് കര്‍ണാടകയിലെ ഹിജാബ് കേസില്‍ കര്‍ണാടക ഹൈക്കോടതി വിധി പറഞ്ഞത്. ഹിജാബ് മതപരമായി നിര്‍ബന്ധമല്ലെന്നും വിദ്യാലയങ്ങളില്‍ ഹിജാബ് നിരോധിച്ച സര്‍ക്കാര്‍ നടപടി തുടരാമെന്നുമാണ് ഹൈക്കോടതി വ്യക്തമാക്കിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button