Latest NewsKeralaNews

വീട്ടില്‍ അതിക്രമിച്ച് കയറി വീട്ടമ്മയെ പീഡിപ്പിച്ച സംഭവം പ്രതി പിടിയില്‍

കോട്ടയം: ഭര്‍ത്താവും കുടുംബവും വീട്ടില്‍ ഇല്ലാത്ത സമയത്ത് യുവാവ് വീട്ടില്‍ അതിക്രമിച്ച് കയറി വീട്ടമ്മയെ പീഡിപ്പിച്ച സംഭവത്തില്‍ യുവാവിനെ പോലീസിനെ അറസ്റ്റ് ചെയ്തു.
തൃക്കൊടിത്താനം കിളിമല തടത്തില്‍ അനീഷ് (32) ആണ് അറസ്റ്റിലായത്. സ്ത്രീകളുടെ അടിവസ്ത്രം മോഷ്ടിച്ചതുമായി ബന്ധപ്പെട്ട്, ഇയാള്‍ക്കെതിരെ നേരത്തെ കേസുകള്‍ ഉണ്ടായിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു.

പായിപ്പാട് സ്വദേശിനിയായ യുവതിയാണ്, ആക്രമണത്തിന് ഇരയായത്. വസ്ത്രം കഴുകുന്നതിനിടയില്‍, പിന്‍വശത്ത് കൂടി വന്നയാള്‍ യുവതിയെ കടന്ന് പിടിക്കുകയായിരുന്നു. കുതറിമാറി അകത്തേക്ക് ഓടിക്കയറി വാതില്‍ അടയ്ക്കാന്‍ യുവതി ശ്രമിച്ചെങ്കിലും ബലപ്രയോഗത്തിലുടെ ഇയാള്‍ വാതില്‍ തള്ളിത്തുറന്ന് യുവതിയെ മര്‍ദ്ദിച്ചു.

ആക്രമണത്തില്‍ യുവതിയുടെ ബോധം നഷ്ടപ്പെട്ടു. വീട്ടുകാര്‍ തിരികെ എത്തിയപ്പോള്‍ ശരീരത്തില്‍ മര്‍ദ്ദനമേറ്റ്, വസ്ത്രങ്ങള്‍ വലിച്ചുകീറിയ അവസ്ഥയിലാണ് യുവതിയെ കണ്ടത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button