Latest NewsNewsIndia

പ്രധാനമന്ത്രി മോദി എപ്പോഴും കര്‍മനിരതനായിരിക്കുന്നു, അദ്ദേഹം ഉറങ്ങുന്നത് വെറും രണ്ട് മണിക്കൂര്‍ മാത്രം

22 മണിക്കൂറും അദ്ദേഹം ജോലി ചെയ്യുകയാണ് : ചന്ദ്രകാന്ത് പാട്ടില്‍

മുംബൈ: രാജ്യത്തിനു വേണ്ടി പ്രധാനമന്ത്രി നരേന്ദ്ര മോദി എപ്പോഴും കര്‍മനിരതനായിരിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി മഹാരാഷ്ട്ര ബിജെപി സംസ്ഥാന അധ്യക്ഷന്‍ ചന്ദ്രകാന്ത് പാട്ടീല്‍. അദ്ദേഹം ഉറങ്ങുന്നത് വെറും രണ്ട് മണിക്കൂര്‍ മാത്രമാണെന്നും ബാക്കി സമയം മുഴുവന്‍ രാജ്യത്തിന് വേണ്ടി ഉണര്‍ന്നിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

Read Also : അപമര്യാദയായി പെരുമാറി: പോലീസുകാരനെ പൊതിരെ തല്ലി സ്ത്രീ

കോലാപൂര്‍ നോര്‍ത്ത് ഉപതിരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു ചന്ദ്രകാന്ത് പാട്ടീല്‍.

‘പ്രധാനമന്ത്രി ദിവസവും രണ്ട് മണിക്കൂര്‍ മാത്രമാണ് ഉറങ്ങുന്നത്. ബാക്കി 22 മണിക്കൂറും അദ്ദേഹം ജോലി ചെയ്യുകയാണ്. നമ്മുടെ പ്രധാനമന്ത്രി രാജ്യത്തിന് വേണ്ടി ഒരോ മിനിറ്റിലും പ്രവര്‍ത്തിക്കുന്നു. 24 മണിക്കൂറും ഉണര്‍ന്നിരിക്കാനാണ് അദ്ദേഹത്തിന്റെ ശ്രമം. ഒരു മിനിറ്റു പോലും പാഴാക്കാന്‍ അദ്ദേഹം ആഗ്രഹിക്കുന്നില്ല’, ചന്ദ്രകാന്ത് പാട്ടില്‍ കൂട്ടിച്ചേര്‍ത്തു.

രാജ്യത്തെ ഏത് പാര്‍ട്ടിയിലും നടക്കുന്ന സംഭവങ്ങളെക്കുറിച്ച് അദ്ദേഹം ബോധവാനാണ്, കാര്യക്ഷമമായാണ് അദ്ദേഹം പ്രവര്‍ത്തിയ്ക്കുന്നതെന്ന് ചന്ദ്രകാന്ത് പറഞ്ഞു

 

shortlink

Related Articles

Post Your Comments

Related Articles


Back to top button