KeralaLatest NewsNews

സദാചാര ഗുണ്ടാ ആക്രമണത്തില്‍ പരിക്കേറ്റ യുവാവ് മരിച്ചു : സംഭവം കേരളത്തില്‍

ആലപ്പുഴ: സദാചാര ഗുണ്ടാ ആക്രമണത്തില്‍ യുവാവ് മരിച്ചു. ചേപ്പാട് കരിക്കാട്ട് ശബരി(26)ആണ് മരിച്ചത്. ആലപ്പുഴയിലാണ് സംഭവം. കഴിഞ്ഞ ബുധനാഴ്ചയാണ് ശബരിയ്ക്ക് നേരെ ആക്രമണമുണ്ടായത്.

Read Also : സമരം ചെയ്യുന്നവരൊക്കെ തീവ്രവാദികളെങ്കില്‍, വേണ്ടതിനും വേണ്ടാത്തതിനും ചെങ്കൊടി പിടിച്ചിറങ്ങുന്ന സഖാക്കളെ എന്തു വിളിക്കും

എട്ടംഗ സംഘമാണ് ശബരിയെ ആക്രമിച്ചത്. ഇതില്‍ നാല് പേരെ പോലീസ് തിരിച്ചറിഞ്ഞു. ഇവര്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകരാണ്. സുല്‍ഫിത്ത്, കണ്ണന്‍, രാജന്‍ എന്നീ പ്രതികളെയാണ് പോലീസ് തിരിച്ചറിഞ്ഞത്.

മറ്റ് പ്രതികള്‍ക്കായി പോലീസ് അന്വേഷണം ആരംഭിച്ചു. ഒരു സ്ത്രീയെ ചൊല്ലിയുള്ള തര്‍ക്കമാണ് ആക്രമണത്തില്‍ കലാശിച്ചതെന്നാണ് റിപ്പോര്‍ട്ട്. സംഭവത്തില്‍ വിശദമായ അന്വേഷണത്തിന് ശേഷം കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വിടുമെന്നും പോലീസ് പറഞ്ഞു.

 

shortlink

Related Articles

Post Your Comments


Back to top button