News

ഉ​ത്സ​വ​ത്തി​നാ​യി പോയ വ​യോ​ധി​ക​ൻ പു​ഴ​യി​ൽ മ​രി​ച്ച നി​ല​യി​ൽ

അ​ത്തി​ക്കാ​ട് എ​സ് സി ​കോ​ള​നി​യി​ലെ പൂ​വ​ൻ ഉ​ണ്ണി​രാ​മ​നെ (85) യാ​ണ് മരിച്ച നിലയിൽ കണ്ടെത്തിയത്

നി​ലമ്പൂ​ർ:​ ഉ​ത്സ​വ​ത്തി​നാ​യി വീ​ട്ടി​ൽ നി​ന്നു പോ​യ വ​യോ​ധി​ക​നെ ചാ​ലി​യാ​ർ പു​ഴ​യി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. അ​ത്തി​ക്കാ​ട് എ​സ് സി ​കോ​ള​നി​യി​ലെ പൂ​വ​ൻ ഉ​ണ്ണി​രാ​മ​നെ (85) യാ​ണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മൊ​ട​വ​ണ്ണ കേ​ശ​വ​ൻ ക​ട​വി​ൽ ആണ് മ​രി​ച്ച നി​ല​യി​ൽ ക​ണ്ട​ത്.

ഇ​ന്ന​ലെ മൂ​ന്നു മ​ണി​യോ​ടെ മൃ​ത​ദേ​ഹം പു​ഴ​യി​ൽ ക​മി​ഴ്ന്നു കി​ട​ക്കു​ന്ന നി​ല​യി​ലാ​ണ് കണ്ടെത്തിയത്. പൊ​ലീ​സും അ​ഗ്നി​ര​ക്ഷാ​സേ​ന​യും എ​ത്തി​യ ശേ​ഷ​മാ​ണ് മൃ​ത​ദേ​ഹം ക​ര​ക്കെ​ടു​ത്ത​ത്.

Read Also : ഡൽഹിയിൽ 2 തവണ അധികാരത്തിലെത്തിയെങ്കിലും മുനിസിപ്പല്‍ കോര്‍പ്പറേഷനില്‍ ഭരണമില്ല, ലോകസഭാ സീറ്റുമില്ല

ഞാ​യ​റാ​ഴ്ച മൊ​ട​വ​ണ്ണ കു​ട്ടി​ച്ചാ​ത്ത​ൻ​കാ​വി​ൽ ആ​റാ​ട്ട് ഉ​ത്സ​വ​ത്തി​നാ​യി വീ​ട്ടി​ൽ നി​ന്നു പോ​യ​താ​യി​രു​ന്നു ഇയാൾ. തി​ങ്ക​ളാ​ഴ്ച രാവിലെയായിട്ടും കാ​ണാ​ത്ത​തി​നെ​ത്തു​ട​ർ​ന്നു വീ​ട്ടു​കാ​രും കോ​ള​നി നി​വാ​സി​ക​ളും ന​ട​ത്തി​യ തെ​ര​ച്ചി​ലി​ലാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.

പോസ്റ്റ്മോർട്ടം നടപടികൾക്കായി മൃ​ത​ദേ​ഹം മ​ഞ്ചേ​രി മെ​ഡി​ക്ക​ൽ കോ​ള​ജാ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റി. ഭാ​ര്യ: കാ​ളി. മ​ക്ക​ൾ: രാ​മ​ൻ​കു​ട്ടി, വാ​സു​ദേ​വ​ൻ, സു​ജാ​ത, സു​നി​ൽ, സു​നി​ത, സു​ശീ​ല, ബാ​ബു. മ​രു​മ​ക്ക​ൾ: ശാ​ര​ദ, ശാ​ന്തി, ശാ​ര​ദ പ​ത്ത​പി​രി​യം, ദി​വ്യ, നാ​രാ​യ​ണ​ൻ, ബാ​ബു.

shortlink

Related Articles

Post Your Comments

Related Articles


Back to top button