KollamKeralaNattuvarthaLatest NewsNews

പിന്നൊന്നും പേടിക്കണ്ട, വീട് വീടാന്തരം കയറി ഇട്ട കുറ്റികളെല്ലാം സഖാക്കന്മാർ ഊരിക്കൊളും: പരിഹാസവുമായി അഖിൽ മാരാർ

കൊല്ലം: സംസ്ഥാന സർക്കാരിന്റ അഭിമാന പദ്ധതിയായ കെ റെയിലിനായി സാമൂഹികാഘാത പഠനത്തിനായി സ്ഥാപിക്കുന്ന കല്ലുകള്‍ പിഴുതെ‍റിഞ്ഞുള്ള പ്രതിഷേധങ്ങൾ ശക്തമാകുകയാണ്. ഇതിനിടെ, പദ്ധതിക്കെതിരെ പരിഹാസവുമായി രംഗത്ത് വന്നിരിക്കുകയാണ് സംവിധായകൻ അഖിൽ മാരാർ. ‘കെ റെയിൽ പദ്ധതിക്കെതിരെ സമരം ചെയ്യുന്ന ബിജെപി നേതാക്കളുടെ അറിവിലേക്ക്’ എന്ന തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം കെ റെയിലിനെതിരെ രംഗത്ത്‍ വന്നത്.

അഖിൽ മാരാരുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം;

കെ റെയില്‍ കുറ്റിയിടലില്‍ നിന്നും സര്‍ക്കാര്‍ പിന്തിരിഞ്ഞില്ലെങ്കില്‍ സെക്രട്ടേറിയറ്റിന് അകത്തും കല്ലിടും

കെ റെയിൽ പദ്ധതിക്കെതിരെ സമരം ചെയ്യുന്ന ബിജെപി നേതാക്കളുടെ അറിവിലേക്ക്…
നിങൾ സമരം ചെയ്യുന്നത് കേരളത്തിലെ ജനങ്ങൾക്ക് വേണ്ടി ആണെങ്കിൽ ..
ചെയ്യുന്ന സമരം വിജയിക്കണം അതിലൂടെ നിരവധി മനുഷ്യർക്ക് നീതി ലഭിക്കണം എന്നതാണ് യഥാർത്ഥ ലക്ഷ്യം എങ്കിൽ
നിങൾ ചെയ്യേണ്ടത് കേരളത്തിലെ തെരുവുകളിൽ പ്രതിഷേധിച്ച് കേസും വാങ്ങി ഭാവിയിൽ പറ്റ് ചിറ്റിക്ക് വേണ്ടി ഓടാനല്ല..
നേരെ പോയി പ്രധാനമന്ത്രിയെ കാണുക..
കേരളത്തിൽ സിൽവർ ലൈൻ പദ്ധതി മോദി നടപ്പിലാക്കും എന്നൊരു പ്രസ്താവന PMO യിൽ നിന്നും വേടിക്കുക ..കേരളത്തിലെ പത്ര മാധ്യമങ്ങൾക്ക് കൊടുക്കുക..
പിന്നൊന്നും പേടിക്കണ്ട വീട് വീടാന്തരം കയറി
ഇട്ട കുറ്റികളെല്ലാം സഖാക്കന്മാർ ഊരിക്കൊളും..

shortlink

Related Articles

Post Your Comments

Related Articles


Back to top button