KollamLatest NewsKeralaNattuvarthaNews

ബാലികയെ പീഡിപ്പിച്ചു : വയോധികന് 10 വർഷം കഠിനതടവും പിഴയും

കരുനാഗപ്പള്ളി ഫാസ്റ്റ് ട്രാക്ക് സ്പെഷൽ ജഡ്ജി ഉഷാ നായർ ശിക്ഷ വിധിച്ചത്

കരുനാഗപ്പള്ളി: ബാലികയെ പീഡിപ്പിച്ച കേസിൽ വയോധികന് 10 വർഷം കഠിനതടവും 50,000 രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. കരുനാഗപ്പള്ളി ഫാസ്റ്റ് ട്രാക്ക് സ്പെഷൽ ജഡ്ജി ഉഷാ നായർ ശിക്ഷ വിധിച്ചത്.

Read Also : മറ്റുള്ളവരുടെ സ്വകാര്യ വിവരങ്ങൾ വെളിപ്പെടുത്തുന്നവർക്ക് കനത്ത പിഴ ചുമത്തും: അറിയിപ്പുമായി സൗദി

2016-ൽ ആണ് കേസിനാസ്പദമായ സംഭവം. 2017- ൽ ശാസ്താംകോട്ട പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് കോടതിവിധി. മൈനാഗപ്പള്ളി സ്വദേശിയായ പ്രതി, ശാസ്താംകോട്ട മനക്കരയിൽ ജോലി നോക്കിവരവേ ഏഴാം ക്ലാസിൽ പഠിച്ചുകൊണ്ടിരുന്ന ബാലികയെ പീഡിപ്പിച്ചെന്നാണ് പ്രോസിക്യൂഷൻ കേസ്.

പ്രോസിക്യൂഷനു വേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ പി. ശിവപ്രസാദ് കോടതിയിൽ ഹാജരായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button