Latest NewsNewsInternationalKuwaitGulf

റമദാൻ: സർക്കാർ സ്ഥാപനങ്ങളുടെ പ്രവർത്തന സമയക്രമം പ്രഖ്യാപിച്ച് കുവൈത്ത്

കുവൈത്ത് സിറ്റി: സർക്കാർ സ്ഥാപനങ്ങളുടെ ഔദ്യോഗിക പ്രവർത്തന സമയക്രമം സംബന്ധിച്ച അറിയിപ്പ് നൽകി കുവൈത്ത്. റമദാൻ മാസത്തിന്റെ പശ്ചാത്തലത്തിലാണ് കുവൈത്ത് സിവിൽ സർവീസ് കമ്മീഷൻ ഇത്തരമൊരു അറിയിപ്പ് നൽകിയത്. രാജ്യത്തെ വിവിധ സർക്കാർ വകുപ്പുകളുടെ പ്രവർത്തന സമയം റമദാനിൽ രാവിലെ 9:30 മുതൽ വൈകിട്ട് 2 മണി വരെയാക്കി കുറച്ചു.

Read Also: കേരളത്തില്‍ വിനാശകാരിയായ ഇടിമിന്നലും കനത്ത മഴയും ഉണ്ടാകും : അതീവ ജാഗ്രതാ നിര്‍ദ്ദേശം

കോമേഴ്സ് മിനിസ്ട്രി, ഔകാഫ് മിനിസ്ട്രി., ജസ്റ്റിസ് മിനിസ്ട്രി, വർക്‌സ് മിനിസ്ട്രി, മീഡിയ മിനിസ്ട്രി, പബ്ലിക് അതോറിറ്റി ഫോർ ഹൗസിങ്ങ് വെൽഫെയർ, പബ്ലിക് പോർട്‌സ് അതോറിറ്റി. പബ്ലിക് അതോറിറ്റി ഫോർ അഗ്രിക്കൾച്ചർ അഫയേഴ്സ് ആൻഡ് ഫിഷിങ്ങ് റിസോഴ്സസ്, പബ്ലിക് അതോറിറ്റി ഫോർ യൂത്ത്, പബ്ലിക് അതോറിറ്റി ഫോർ സ്‌പോർട്‌സ്, എൻവിറോണ്മെന്റ് പബ്ലിക് അതോറിറ്റി, പബ്ലിക് അതോറിറ്റി ഫോർ ഇൻഡസ്ട്രി, പബ്ലിക് അതോറിറ്റി ഫോർ മൈനെർസ് അഫയേഴ്സ്, ജനറൽ അഡ്മിനിസ്‌ട്രേഷൻ ഓഫ് കസ്റ്റംസ്, ഫയർ ഡിപ്പാർട്ട്‌മെന്റ്, ക്രെഡിറ്റ് ബാങ്ക്, സകാത്ത് ഹൗസ്, കുവൈത്ത് മുനിസിപ്പാലിറ്റി, നാഷണൽ കൗൺസിൽ ഫോർ കൾച്ചർ തുടങ്ങിയ സർക്കാർ വകുപ്പുകളുടെ പ്രവർത്തന സമയമാണ് കുറച്ചത്.

Read Also: ഉദ്ധവിന്റെ അളിയന്റെ കോടികളുടെ സ്വത്തുക്കൾ ഇഡി മരവിപ്പിച്ചു, ഇഡി എന്താണെന്ന് 5 വർഷം മുമ്പാർക്കും അറിയില്ലായിരുന്നു-പവാർ

shortlink

Related Articles

Post Your Comments

Related Articles


Back to top button